കൊച്ചിയിലെ ഫ്ലാറ്റുകളിൽ നടത്തിയ റെയ്ഡിൽ വൻ ചൂതാട്ട കേന്ദ്രം കണ്ടെത്തി

മോഡലുകളുടെ അപകട മരണക്കേസിൽ പ്രതിയായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ ചൂതാട്ടകേന്ദ്രം കണ്ടെത്തി

0

മോഡലുകളുടെ അപകട മരണക്കേസിൽ പ്രതിയായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ ചൂതാട്ടകേന്ദ്രം കണ്ടെത്തി. തേവര സ്‌റ്റേഷൻ പരിധിയിലുള്ള ഫ്‌ളാറ്റിന്റെ പതിനെട്ടാം നിലയിലാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. ലഹരിമരുന്ന് പാർട്ടി നടന്ന കൊച്ചിയിലെ ഫ്ലാറ്റുകളിൽ പൊലീസും നാർക്കോട്ടിക് സെല്ലും പരിശോധന നടത്തി. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. പിടിക്കപ്പെടാതിരിക്കാനായി പണത്തിന് പകരം എഴുതിയ കാർഡുകളാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത ടിപ്സൺ എന്നയാളും ഇവിടെയുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്. ചൂതാട്ടത്തിനുളള സാമ്രികൾ പൊലീസ് പിടിച്ചെടുത്തു.

ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. സൈജുവിന്‍റെ കുറ്റസമ്മത മൊഴിയുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. തൃക്കാക്കര, ഇന്‍ഫോപാര്‍ത്ത്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകളുള്ളത്.

You might also like