മലപ്പുറം താനൂരിൽ പിതാവും മകളും ട്രെയിൻ തട്ടി മരിച്ചു.

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു അസീസും കുടുംബവും

0

മലപ്പുറം | മലപ്പുറം താനൂരിൽ പിതാവും മകളും ട്രെയിൻ തട്ടി മരിച്ചു. തലകടത്തൂർ സ്വദേശി അസീസ്(42) )മകൾ അജ്‌വ മർവ (10) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു അസീസും കുടുംബവും. അവിടെ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രയിനാണ് തട്ടിയത്.

-

You might also like

-