സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണം: എ വിജയരാഘവൻ

ഇക്കാര്യത്തില്‍ സിഎജിയെ തന്നെയാണ് സംശയത്തിന്‍റെ നിഴലില്‍ ഇടത് മുന്നണി നിര്‍ത്തുന്നത്

0

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു ചർച്ചയും മുന്നണി യോഗത്തിൽ നടന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വെളളക്കരം വർധിപ്പിക്കേണ്ടതില്ലെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.
റിപ്പോർട്ട് നേരത്തെ പുറത്ത് വന്നതിലെ സംശയമാണ് മുന്നണി കണ്‍വീനര്‍ മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ സിഎജിയെ തന്നെയാണ് സംശയത്തിന്‍റെ നിഴലില്‍ ഇടത് മുന്നണി നിര്‍ത്തുന്നത്.

സംസ്ഥാനത്ത് വെള്ളക്കരം 30 ശതമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശ മുന്നണി യോഗം അംഗീകരിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരക്ക് വർധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പിന്‍റെ ശുപാർശ അംഗീകരിക്കേണ്ടെന്ന് മുന്നണി യോഗം തീരുമാനിച്ചത്. ഡൽഹിയിൽ വെള്ളം സൗജന്യമായി നൽകുമ്പോൾ ഇവിടെ വെള്ളക്കരം കൂട്ടുന്നത് നല്ല സന്ദേശം നൽകില്ലെന്നും യോഗത്തിൽ അഭിപ്രായങ്ങളുയർന്നു. ഇപ്പോൾ നിരക്ക് വർധിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ പറഞ്ഞു.

You might also like

-