പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം നാലുപേർ പേര്‍ മരിച്ചു

16 പേർക്ക് പരിക്കേറ്റു. തിരുനൽവേലി സ്വദേശികളായ സി.പെരുമാൾ (59), വള്ളിയമ്മ(70), വിശ്വ (8), സുധ(20) എന്നിവരാണ് മരിച്ചത്

0

ഇടുക്കി | പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം നാലുപേർ പേര്‍ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. തിരുനൽവേലി സ്വദേശികളായ സി.പെരുമാൾ (59), വള്ളിയമ്മ(70), വിശ്വ (8), സുധ(20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.വൈകിട്ട് 6.45ന് തൊണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപമാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറയുകയായിരുന്നു

ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നാണ് വിവരം. മടക്കയാത്രയിലാണ് അപകടം ഉണ്ടായത്.വാനിൽ 20 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 17 പേർക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലായാണ് അപകടം നടന്നത്. എസ് വളവിൽ വെച്ചാണ് അപകടം നടന്നത്. തോണ്ടിമല ഇറച്ചിൽ പാലത്തിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

You might also like

-