വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പല്‍ എം.രമയെ ചുമതലയില്‍ നിന്ന് നീക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി

പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച സർവ്വകക്ഷി യോഗം ചേരാന്‍ സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു.വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

0

തിരുവനന്തപുരം |കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പല്‍ എം.രമയെ ചുമതലയില്‍ നിന്ന് നീക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പല്‍ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടി നിർദ്ദേശമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദ്ദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.സ്ഥലത്ത് സംഘര്‍ഷ സാധ്യത നില നില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച സർവ്വകക്ഷി യോഗം ചേരാന്‍ സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു.വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടത്. പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതായും ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറയുന്നു.വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്ഐ പ്രിൻസിപ്പലിനെ കണ്ടത്. എന്നാൽ ഈ വെള്ളം കുടിച്ചാൽ മതി തനിക്കു സമയമില്ലെന്നാണ് പ്രിൻസിപ്പൽ മറുപടി നൽകിയത്. ഇതിനു പരിഹാരം കാണാതെ മടങ്ങില്ലെന്ന് നിലപാടെടുത്ത് വിദ്യാർഥികൾ കുത്തിയിരുന്നതോടെ പ്രിൻസിപ്പൽ ചേംബർ പൂട്ടി പുറത്തിറങ്ങുകയായിരുന്നുവെന്നാണ് പരാതി. 15ൽ പരം വിദ്യാർഥികളെയാണ് പൂട്ടിയിട്ടത്.

You might also like

-