കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ 75-കാരനും കൊച്ചുമകനും കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്ക്

കൊല്ലുകയായിരുന്നു

0

കൊടക്/ കർണാടക|കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ 75-കാരനും കൊച്ചുമകനും കൊല്ലപ്പെട്ടു. മുത്തച്ഛനായ രാജുവും കൊച്ചുമകൻ ചേതനുമാണ് (18) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായത് .കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന പൊന്നംപേട്ട് താലൂക്കിലെ പല്ലേരി ഗ്രാമത്തിൽ വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു 75കാരനായ തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിന് ഇരയാകുന്നത്. ഞായറാഴ്ചയായിരുന്നു രാജുവിന്റെ കൊച്ചുമകൻ ചേതൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഞായറാഴ്ച വൈകീട്ട് കാപ്പിത്തോട്ടത്തിന് സമീപത്തെ വീട്ടുമുറ്റത്ത് കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന ചേതനെ (12) കടുവ കടിച്ചു കൊന്നു. തുടർന്ന് കടുവ കുട്ടിയുടെ കാലുകൾ വലിച്ച് കാട്ടിലേക്ക് ഓടി ഒളിക്കുകയായിരുന്നു.

കൊച്ചുമകനെയും കടുവ കൊന്നതറിഞ്ഞ് മുത്തച്ഛൻ രാജു (75) വീടിനു പുറത്തിറങ്ങി. കർണാടകയിലെ കൂർഗ് ജില്ലയിലെ കുട്ടയ്ക്കടുത്തുള്ള നാഗർഹോള ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിൽ വച്ച് രാജുവിനെയും ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചുകൊല്ലുകയായിരുന്നു . നാഗർഹോളെ റേഞ്ചിലെ നാനാച്ചി ഗേറ്റിന് സമീപം ഹുലിക്കൽ ക്യാമ്പിന് സമീപമാണ് സംഭവം.

രണ്ടുപേരെയും കൊന്നത് ഒരേ കടുവയാണെന്ന് വനപാലകർ പറയുന്നു. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണ്. കേരള-കർണാടക അതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുകയാണ്.ചേതന്റെ പിതാവ് മധുവിനും കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ പിടികൂടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

You might also like

-