മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി മെഡിക്കൽ ബോർഡ് രൂപികരിച്ചു

ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്

0

തിരുവനന്തപുരം | ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്.സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ ഇടപെട്ടേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് സാഹചര്യം വിലയിരുത്തുകയാണ്. മുഖ്യമന്ത്രിക്കു ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാകും ഇടപെടൽ. ഉമ്മൻ ചാണ്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളാണ് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടത്.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമെന്നാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ പ്രതികരണം. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും സഹോദരൻ ആരോപിച്ചു. രോഗം കണ്ടുപിടിച്ചിട്ട് മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും സഹോദരൻ പറയുന്നു.

You might also like

-