നികുതി ഇന്ധന സെസ് വര്‍ധനവിൽ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം

ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

0

തിരുവനന്തപുരം| സംസ്ഥാനത്ത് നികുതി വര്‍ധനവിലും ഇന്ധന സെസ് കൂട്ടിയതിലും പ്രതിഷേധിച്ച് നിയമസഭയില്‍ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം. നാല് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു.

ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. 13ന് ജില്ലാ കേന്ദ്രങ്ങളില്‍ രാപകല്‍ സമരം നടക്കും. കേരള ജനതയുടെ മേല്‍ പെയ്തിറങ്ങിയ ഇടിത്തീയാണ് ബജറ്റ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. നികുതി വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് പ്രതിഷേധിക്കുകയാണ്. ബൈക്ക് കത്തിച്ചാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.

You might also like

-