ബഫര്‍സോണ്‍, സിപിഐഎം  ഇടുക്കി ജില്ലാ കമ്മിറ്റി സുപ്രീംകോടതിയിലേക്ക് കേസിൽ കക്ഷിചേരും

സുപ്രിം കോടതി വിധി പ്രസ്താവിച്ച ഐ എ 1000 /2003 ഒർജിനൽ കേസിൽ കക്ഷിചേർന്നു കൊണ്ട് ഇടുക്കിയിലെ എട്ടു പ്രത്യക സംരക്ഷിത മേഖലയുടെയും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെയും എക്കോളജിക്കൽ സെൻസ്റ്റീവ് സോൺ നിശ്ചയിക്കുമ്പോൾ ഉണ്ടാകുന്നത് വസ്തു ബോധ്യപ്പെടുത്തി ജൂൺ മുന്നിലെ സൂപ്പർ കോടതി വിധിയിൽ നിന്നും ഇളവ് നേടാനാണ് സി പി ഐ എം ഹർജിയിലൂടെ ലക്ഷ്യമിടുന്നത്

0

ഇടുക്കി | ബഫര്‍സോണില്‍ ഇളവു ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി  തീരുമാനിച്ചു. നിലവില്‍  സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരുന്നതിനാണ്  തീരുമാനം. ജില്ലയിലെ എട്ട് പ്രത്യക
സംസാരഷിതാ മേഖലക്ക് ചുറ്റും എക്കോളജിക്കൽ സെൻസിറ്റീവ് സോൺ നിശ്ചയിക്കുമ്പോൾ ജനവാസമേഖലക്ക് ഉണ്ടാകരുന്ന പ്രശ്ങ്ങൾ കോടതിയെ ധരിപ്പിക്കുന്നതിനാണ് സുപ്രിം കോടതിയെ സി പി ഐ എം ഇടുക്കി ജില്ലാ കമ്മറ്റി ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത് .

സുപ്രിം കോടതി വിധി പ്രസ്താവിച്ച ഐ എ 1000 /2003 ഒർജിനൽ കേസിൽ കക്ഷിചേർന്നു കൊണ്ട് ഇടുക്കിയിലെ എട്ടു പ്രത്യക സംരക്ഷിത മേഖലയുടെയും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെയും എക്കോളജിക്കൽ സെൻസ്റ്റീവ് സോൺ നിശ്ചയിക്കുമ്പോൾ ഉണ്ടാകുന്നത് വസ്തു ബോധ്യപ്പെടുത്തി ജൂൺ മുന്നിലെ സൂപ്പർ കോടതി വിധിയിൽ നിന്നും ഇളവ് നേടാനാണ് സി പി ഐ എം ഹർജിയിലൂടെ ലക്ഷ്യമിടുന്നത് .നീലക്കുറിഞ്ഞി സെഞ്ച്വറി മന്നൻ ചോല ,ആനമുടി ചോല മതികെട്ടാൻ ചോല ഇരവികുളം നാഷണൽ പാർക്ക് എന്നി പ്രത്യക സംരക്ഷിത പ്രദേശങ്ങളെ ഒറ്റ ക്ളസ്റ്ററായി കണ്ടു 2015 ൽ ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്തുട്ടുള്ള പ്രപ്പോസൽ 2016 ജനുവരി 16 കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട് . ഉമ്മൻചാണ്ടിസർക്കാർ നൽകിയിട്ടുള്ള നിർദേശം പരിഗണിച്ച് ഈ അഞ്ചു സങ്കേതങ്ങൾക്കും കൂടി ഒറ്റ എക്കോ സെൻസിറ്റീവ് സോൺ പ്രഘ്യാപിച്ചാൽ വന്യ ജീവി സങ്കേതങ്ങൾക്കിടയിലുള്ള നിരവധി ജനവാസ മേഖലകളും എക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പടുകയും ജനജീവിതം സാധ്യമല്ലാതാവുകയും ചെയ്യും
ഇക്കാര്യം സുപ്രിം കോടതിയിൽ ചൂണ്ടിക്കാട്ടി പ്രശ്ന പരിഹാരം തേടാനാണ് ഹർജിയിലൂടെ സി പി ഐ എം ലക്ഷ്യമിടുന്നത് . കൂടാതെ അഞ്ചു സങ്കേതങ്ങൾക്ക് ഇടയിൽ വരുന്ന സി എച് ആർ ഏലകൃഷിമേഖലയെ സി എച് ആർ റിസേർവ് എന്ന് രേഖപ്പെടുത്തി  റിപ്പോർട്ടും നൽകിയതും ജില്ലയുടെ ജനവാസ മേഖലക്ക് തിരിച്ചടിയായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് സി ഐ എം സുപ്രിം കോടതിയിൽ ഒർജിനൽ കേസിൽ കക്ഷിചേരുന്നത്.

സുപ്രീംകോടതി വിധിയിലൂടെ വന്നുചേര്‍ന്ന നിയമപ്രശ്നം പരിഹരിക്കുന്നതിന് നിയമപരമായ വഴികള്‍ കൂടി തേടുന്നതിന്റെ ഭാഗമായാണ്  സുപ്രീംകോടതിയെ സമീപിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്ന പഴുതടച്ച തുടര്‍പ്രവര്‍ത്തങ്ങള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമുളള റിപ്പോര്‍ട്ടും  ഭൂപടവും നല്‍കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.  സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്തിമമായി ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രന്‍ കമ്മീഷന്‍ പരിശോധിക്കും. മുഖ്യമന്ത്രിക്കൂടി പരിശോധിച്ച ശേഷമേ റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രീംകോടതിയിലും നല്‍കുകയുളളു. സുപ്രീംകോടതിയുടെ കേസില്‍  കക്ഷിചേരുന്നതിന് സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ജൂണ്‍ 3 ലെ വിധിയില്‍ വ്യക്തത തേടി മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ്  സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയും  കക്ഷിചേരുന്നത്.

ഒരു വശത്ത്  ഭരണപരമായ നടപടിക്രമങ്ങള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കുക മറുവശത്ത് നിയമപരമായ ഇടപെടലുകളും നടത്തുക എന്നതാണ് സര്‍ക്കാരും എല്‍ഡിഎഫും സിപിഐഎമ്മും  ലക്ഷ്യമിടുന്നത്. ബഫര്‍സോണ്‍ പൂജ്യമാക്കി മാറ്റിയെടുത്ത് കര്‍ഷകരെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുക എന്ന ഉറച്ച നിലപാടിലാണ് സിപിഐഎം.ഉപഗ്രഹ സര്‍വ്വേയില്‍ ഉണ്ടായിരുന്ന എല്ലാപിഴവുകളും ഫീല്‍ഡ് സര്‍വ്വേയില്‍ പരിഹരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ 8 സംരക്ഷിത വനപ്രദേങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്ററിന്റെ  അതിര്‍ത്തി കൃത്യമായി  നിര്‍ണ്ണയിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഞ്ഞിക്കുഴി, വാത്തിക്കുടി, പെരുവന്താനം,  അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകള്‍ ഫീല്‍ഡ് സര്‍വ്വേയിലൂടെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.  നൂറുശതമാനവും ജനങ്ങള്‍ക്ക് വേണ്ടിയുളള പോരാട്ടമാണ് സര്‍ക്കാരും പാര്‍ട്ടിയും നടത്തുന്നത്. സുപ്രീംകോടതിയില്‍  അനുകൂല വിധി ലഭിക്കും വരെ ഭരണപരവും  നിയമപരവുമായ  ഇടപെടലുകള്‍ തുടരും. സുപ്രീംകോടതിയില്‍ പ്രഗദ്ഭരായ അഭിഭാഷകരെ കണ്ടെത്തി കേസ് നല്‍കുന്നതിനും  നിയമനടപടിക്രമങ്ങള്‍  വേഗത്തിലാക്കുന്നതിനും മുന്‍ എം.പി അഡ്വ.ജോയ്സ് ജോര്‍ജ്ജിനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയതായും ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.

You might also like

-