രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയത്തിന്റെ പേരിൽ ആരെയും കുടി ഒഴിപ്പിക്കില്ല കോടിയേരി

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി 2019 ൽ സർക്കാർ എടുത്ത തിരുമനത്തിന്റെ ഭാഗമാണെന്നും ഇടുക്കിയിലെ സി.പി. ഐ യുടെയും സി.പി.എം ന്റെയും ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു

0

തിരുവനന്തപുരം | പട്ടയം റദ്ദാക്കിയതിന്റെ പേരിൽ ഇടുക്കിയിൽ ആരെയും ഒഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം. പരിശോധനകൾ നടത്തി വീണ്ടം പട്ടയം നൽകും. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി 2019 ൽ സർക്കാർ എടുത്ത തിരുമനത്തിന്റെ ഭാഗമാണെന്നും ഇടുക്കിയിലെ സി.പി. ഐ യുടെയും സി.പി.എം ന്റെയും ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയങ്ങൾ രവീന്ദ്രൻ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സർക്കാർ നാട്ടുകാർക്ക് നൽകിയതാണെന്നുമാണ് എംഎം മണി പ്രതികരിച്ചത്. സർക്കാർ ഉത്തരവിന്റെ സാധുത തന്നെ പരിശോധിക്കപ്പെടണം. പട്ടയം കിട്ടിയവർ ഈ ഉത്തരവിനെതിരെ കോടതിയിൽപ്പോകും. പട്ടയ ഭൂമിയിലെ പാർട്ടി ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി അന്നത്തെ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രനും രംഗത്തെത്തി. പട്ടയം റദ്ദാക്കുന്നത് സി പിഎം ഓഫീസ് ഒഴിപ്പിക്കാൻ ആണെന്നും ഇതിനുപിന്നിൽ വാൻ അഴിമതിയുണ്ടെന്നും എം ഐ രവീന്ദ്രൻ പ്രതികരിച്ചു . അതേസമയം പാർട്ടി അറിയാത്തയാണ് രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്തതെന്നും അന്നത്തെ ഇടതു സര്ക്കാരാണ് ഭൂമിക്ക് പട്ടയം നൽകിയതെന്നും .പാട്ടായ്‌മ റദ്ദുചെയ്യുന്നതിനോട് യോജിക്കുന്നില്ലന്നും സി പി ഐ ജില്ലാ സെകട്ടറി കെ കെ ശിവരാമനും രംഗത്തെത്തി.

You might also like

-