വയനാട് കുറുക്കൻമൂലയിൽ കടുവയ്ക്കായുള്ള വനംവകുപ്പിന്‍റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് നാട്ടുകാർ നാട്ടുകാർക്ക് നേരെ കത്തിയെടുത്ത് വനം വകുപ്പ് ജീവനക്കാർ

വനപാലകരുമായുള്ള സംസാരം വാക്ക് തർക്കത്തിലേക്ക് കടന്നു. തർക്കം രൂക്ഷമായതോടെ കയ്യാങ്കളിയായി. ഉയർന്ന ഉദ്യോഗസ്ഥരോട് ഉച്ച ഉയർത്തി സംസാരിച്ചെന്ന് ആരോപിച്ച് മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നാണ് പരാതി

0

മാനന്തവാടി | വയനാട് കുറുക്കൻമൂലയിൽ ഭീതി പരത്തിയ കടുവയ്ക്കായുള്ള വനംവകുപ്പിന്‍റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി . നഗരസഭ കൗൺസിലറും വനപാലകരും തമ്മിൽ കയ്യാങ്കളിക്കിടെ . വനംവകുപ്പ് ഉദ്യോഗസ്ഥൻ ജനക്കൂട്ടത്തെ ആക്രമിക്കാൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് പുലർച്ചെ കടുവയെ കണ്ടതായി വിദ്യാർഥിനി അറിയിച്ച പയ്യമ്പള്ളി പുതിയിടത്ത് തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ സംഘടിച്ചെത്തിയത്. വനപാലകരുമായുള്ള സംസാരം വാക്ക് തർക്കത്തിലേക്ക് കടന്നു. തർക്കം രൂക്ഷമായതോടെ കയ്യാങ്കളിയായി. ഉയർന്ന ഉദ്യോഗസ്ഥരോട് ഉച്ച ഉയർത്തി സംസാരിച്ചെന്ന് ആരോപിച്ച് മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നാണ് പരാതി

സ്ഥലത്തെത്തിയ ഡി.എഫ്.ഒമാരെയടക്കം നാട്ടുകാർ തടഞ്ഞു. സംഘർഷത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽനിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കറുത്ത ടീഷർട്ട് ധരിച്ച വ്യക്തി അരയിലുള്ള കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്നതും മറ്റ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്തെത്തിയ ഒ.ആർ.കേളു എം.എൽ.എ വനംവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ചു.അതേസമയം നാട്ടുകാരുടെ ആരോപണം ശരിയല്ലെന്നും കടുവയെ പിടികൂടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .

You might also like

-