വിവാദങ്ങൾക്ക് തിരിച്ചടി ? കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി

ഗവർണർ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.

0

കൊച്ചി | സംസ്ഥാന സർക്കാരിന് ആശ്വസം കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേകതാണ് ഉത്തരവ്.പുനർനിയനം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ വാദം വിശദമായി തന്നെ കോടതിയിൽ നടന്നിരുന്നു. ഹരജിക്കാരന്റെയും സർ്ക്കാറിന്റെയും വാദം കോടതി കേട്ടിരുന്നു. കൃത്യമായ നടപടി ക്രമങ്ങളിലൂടെയായിരുന്നു നിയമനം നടന്നത് എന്നായിരുന്നു സർക്കാറിന്റെ വാദം. ഗവർണർ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇതോടെ കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. അതേ സമയം പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാളെ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഹരജിക്കാർ പറഞ്ഞു.

വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ തന്നെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്നും ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ ആരാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ തുറന്ന് പറഞ്ഞിരുന്നില്ല.

എന്നാൽ പുതിയ വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി റദ്ദാക്കി കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആ‍ർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് വിവിധ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിസി നിയമനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിറ്റേന്നാണ് മന്ത്രിയുടെ ശുപാര്‍ശക്കത്ത് പുറത്തായത്.

You might also like

-