ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു

ശ്രീനഗറിലെ സെവാനിൽ പോലീസ് ക്യാമ്പിന് സമീപമായിരുന്നു സംഭവം. എഎസ്ഐയും, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ് മരിച്ചത്.

0

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദിന്റെ ഉപസംഘടനയായ കശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു .ഇന്ന് വൈകുന്നേരം 25 ഉദ്യോഗസ്ഥരുമായി പോയ ബസാണ് മൂന്ന് ഭീകരർ ചേർന്ന് ആക്രമിച്ചത് . സൈനികർ തിരികെ വെടിയുതിർത്തു . എന്നാൽ വെടിയേറ്റിട്ടും ഒരു ഭീകരൻ ഓടി രക്ഷപ്പെടുകയായിരുന്നു . സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു

സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യൂ വരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ സെവാനിൽ പോലീസ് ക്യാമ്പിന് സമീപമായിരുന്നു സംഭവം. എഎസ്ഐയും, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ് മരിച്ചത്.സൈന്യം അക്രമികളെ പിടികൂടാൻ പ്രദേശം വളഞ്ഞിട്ടുണ്ട് . വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്താണ് ഭീകരർ ആക്രമണം നടത്തിയത് . കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം നടന്ന് ദിവസങ്ങൾക്കകമാണ് വെടിവയ്പ്പുണ്ടായിരിക്കുന്നത് .

You might also like

-