കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ സമരം കടിപികുന്നു; ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ ബഹിഷ്കരിക്കും

ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം

0

വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നു. ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം. മെഡിക്കൽ പി ജി ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുകയാണ്. ഡിസംബർ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്.

ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം. മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തിൽ ഒരു നടപടിയുമില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

You might also like

-