സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ തടസ്സഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ.

ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണ് തടസഹർജി നൽകിയത്.അന്വേഷണ വിവരങ്ങൾ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്

0

ഡൽഹി :തിരുവവന്തപുരം സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. തടസഹർജിയുമായാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണ് തടസഹർജി നൽകിയത്.അന്വേഷണ വിവരങ്ങൾ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജി നൽകിയത്. ഇ.ഡിയുടെ ഹർജിയിൽ തങ്ങളുടെ വാദം കൂടി കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് സംസ്ഥാന സർക്കാർ പറയുന്നു.

തെളിവ് പരിശോധിക്കാൻ അനുവദിച്ചതിനെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജി നൽകിയത്. ഇ.ഡിയുടെ ഹർജിയിൽ തങ്ങളുടെ വാദം കൂടി കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ പറയുന്നു. ഹർജി സുപ്രിംകോടതി പിന്നീട് പരിഗണിക്കും

You might also like

-