വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍. എന്തിന് കൊന്നു.?കൂട്ടാളികളുണ്ടോ,?ഫ്ലാറ്റിലെ സി.സി.ടി.വി.ക്ക് സംഭവിച്ചു ?ഉത്തരം തേടി പോലീസ്

കടബാധ്യതമാത്രമാണ് ഉള്ളതെങ്കിൽ . എന്തിന് കൊന്നു

0

കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു. എന്നാല്‍ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനുമോഹന്റെ മൊഴി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന്‍ പോലീസിനോട് വ്യക്തമാക്കി. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ആറ്റിലേക്ക് എറിയുകയായിരുന്നു എന്നാണ് സനുമോഹന്‍ പോലീസിനോട് പറഞ്ഞത്.എന്നാൽ ഇയാളുടെ മൊഴി പോലീസ് മുഖവിലക്കെടുത്തട്ടില്ല

കടബാധ്യതമാത്രമാണ് ഉള്ളതെങ്കിൽ . എന്തിന് കൊന്നു…?എന്നാണ് പോലീസ് പരിശോധിക്കുന്നത് .കേസിലെ ഏറ്റവും പ്രധാന ചോദ്യം വൈഗയുടെ മരണം കൊലപാതകമാണോ എന്നതാണ്. പോസ്റ്റ്‌േമാര്‍ട്ടത്തില്‍ മുങ്ങിമരണമെന്നാണ്. കൊലപാതകമാണെങ്കില്‍ വൈഗയെ എന്തിന് കൊന്നു. പതിമൂന്നു വയസ്സുള്ള കുട്ടി കാണരുതാത്തതെന്തെങ്കിലും കണ്ടോ. രഹസ്യങ്ങളെന്തെങ്കിലും അറിഞ്ഞോ.

മാര്‍ച്ച് 21 രാത്രിയില്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ എന്തു സംഭവിച്ചു എന്നതിലാണ് ദുരൂഹത. കുട്ടിയെ തുണിയില്‍ പൊതിഞ്ഞ് എടുത്തുകൊണ്ടുപോകുന്നത് കണ്ടെന്നാണ് സാക്ഷി മൊഴി. ഫ്ലാറ്റില്‍ രക്തക്കറ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്‌േമാര്‍ട്ടത്തില്‍ വൈഗയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍ അത് ആരുടെ രക്തക്കറയാണ്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും വൈഗയുടെ ദേഹത്ത് ഉണ്ടായിരുന്നില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള, മലയാളികള്‍ എത്തുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടല്‍ തന്നെ ഒളിച്ചു താമസിക്കാന്‍ എന്തിനു തിരഞ്ഞെടുക്കണം…? ഒളിച്ചു താമസിക്കുന്നയാള്‍ എന്തിന് ബോധപൂര്‍വം ഹോട്ടലിലെ സി.സി.ടി.വി.ക്കു മുന്നിലിരുന്ന് പത്രം വായിക്കണം? സി.സി.ടി.വി.യില്ലാത്ത ചെറുകിട ലോഡ്ജുകള്‍ ധാരാളമുള്ള ഇടമാണ് കൊല്ലൂര്‍. അവ തിരഞ്ഞെടുക്കാതെ പ്രദേശത്തെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്ന് എന്തിന് തിരഞ്ഞെടുക്കണം? ഹോട്ടലില്‍ പണം നല്‍കാതെ മുങ്ങിയാല്‍ പോലീസില്‍ പരാതി പോകുമെന്നും അത് തനിക്ക് വിനയാകുമെന്നും ഉറപ്പുള്ളയാള്‍ അത്തരമൊരു സാഹസത്തിനു മുതിര്‍ന്നത് ബോധപൂര്‍വമാകില്ലേ? മറ്റാരെയെങ്കിലും രക്ഷിക്കാന്‍ സനു മോഹന്‍ ശ്രമിക്കുന്നുണ്ടോ…? തന്റെ ആധാര്‍ വിവരങ്ങളാണ് സനു ഹോട്ടലില്‍ നല്‍കിയത്. ആദ്യം പോലീസിനെ വഴിതെറ്റിക്കാന്‍ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടത്തുകയും പിന്നീട് ദിവസങ്ങള്‍ക്കു ശേഷം കര്‍ണാടകയില്‍ ബോധപൂര്‍വം പിടിയിലാവാനുള്ള വഴിയൊരുക്കുകയായിരുന്നോ സനു മോഹന്‍…? അങ്ങനെയെങ്കില്‍ എന്തിന്?

ഏപ്രില്‍ 10 മുതല്‍ 16 വരെ കൊല്ലൂരിലെ ബീന റസിഡന്‍സിയില്‍ സനു മോഹന്‍ തങ്ങിയെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ അതിനു മുമ്പുള്ള 19 ദിവസം സനു എവിടെയായിരുന്നു. കോയമ്പത്തൂരിലെ സുഗുണപുരത്ത് സനുവിന്റെ കാര്‍ കടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉണ്ട്. പക്ഷേ അതില്‍ സനു ഉണ്ടോ എന്ന് വ്യക്തമല്ല. എവിടെയോ സനു ഒളിവില്‍ താമസിച്ചിട്ടുണ്ട്. അതെവിടെ…? ഇത്ര ദിവസം ഹോട്ടലുകളിലെവിടെയെങ്കിലും തങ്ങിയിട്ടുണ്ടെങ്കില്‍ ഇതിനകം കണ്ടെത്തേണ്ടതായിരുന്നു. ആരോ സനുവിനെ ഒളിച്ചു താമസിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാം.

സനു മോഹന്റെ കാര്‍ മാര്‍ച്ച് 22-ന് പുലര്‍ച്ചെ വാളയാര്‍ ചെക്‌പോസ്റ്റ് കടക്കുന്നത് കണ്ടെത്തിയിരുന്നു. സനുവിനെ പിടിക്കുന്നത് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നും. ഇതെങ്ങനെ സംഭവിച്ചു? ഒന്നുകില്‍ സനു മോഹന്‍ തമിഴ്‌നാട്ടിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ച ശേഷം തിരികെ ബസിലോ തീവണ്ടിയിലോ കര്‍ണാടകയിലെ കൊല്ലൂരിലേക്ക് യാത്ര ചെയ്തു. അല്ലെങ്കില്‍ സനു കര്‍ണാടകയിലേക്ക് കടന്നപ്പോള്‍ പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ആരോ അയാളുടെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടത്തിയിട്ടുണ്ട്. സനുവിന് കൂട്ടാളികളുണ്ടോ? ആരുടെയെങ്കിലും ഭീഷണിത്തുമ്പിലായിരുന്നോ സനു? തൃശ്ശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ സനുവിന്റെ കാര്‍ പതിഞ്ഞിട്ടില്ല. ഇതിനര്‍ഥം സനു സഞ്ചരിച്ചത് മുട്ടാര്‍-മഞ്ഞുമ്മല്‍ ഭാഗത്തുനിന്ന്‌ കൊടുങ്ങല്ലൂര്‍ വഴി ആയിരിക്കണം.

വൈഗയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌േമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യത്തിന്റെ അംശം ആന്തരാവയവങ്ങളില്‍ കണ്ടെത്തിയെന്നും. അങ്ങനെയെങ്കില്‍ മദ്യം നല്‍കി മയക്കിയ ശേഷം വൈഗയെ പുഴയില്‍ തള്ളിയതാവാം. മൃതദേഹം കണ്ടെത്തിയത് മുട്ടാര്‍ പുഴയില്‍നിന്നാണെങ്കിലും കുട്ടിയെ പുഴയിലെറിഞ്ഞത് മറ്റെവിടെയെങ്കിലുമാകാനിടയുണ്ട്. മാര്‍ച്ച് 22-ന് പുലര്‍ച്ചെയാണ് വാഹനം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നതെന്നതിനാല്‍ മാര്‍ച്ച് 21-ന് രാത്രി 10.30-നും 11.30-നും ഇടയിലാകും കുട്ടിയെ പുഴയില്‍ തള്ളിയതെന്ന് ഊഹിക്കാം. കാരണം കങ്ങരപ്പടി ഫ്ലാറ്റില്‍ രാത്രി 9.30-ന് എത്തി അധികം വൈകാതെ പുറത്തേക്ക് പോയെന്നാണ് സാക്ഷിമൊഴി. സനുവിന്റെ കാര്‍ കങ്ങരപ്പടിയില്‍നിന്ന് മുട്ടാര്‍-മഞ്ഞുമ്മല്‍ ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല.

കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ സി.സി.ടി.വി. തകരാറിലായ ശേഷം കേടുപാട് തീര്‍ക്കാതിരുന്നത് ബോധപൂര്‍വമാണോ. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് സി.സി.ടി.വി. തകരാറിലായത്. സനു മോഹനാണ് ഫ്ലാറ്റിലെ റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി. ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടയാള്‍. സി.സി.ടി.വി. ശരിയാക്കാതിരുന്നതിലൂടെ ആസൂത്രിതമായ നീക്കം സംഭവത്തിനുണ്ടായിട്ടുണ്ടോ?തുടങ്ങിയ ചോദ്യങ്ങൾക്കാണ് സാനു മൊഹാനിൽ നിന്നും പോലീസ് ഉത്തരം തേടുന്നത്

You might also like

-