ശരണം വിളിച്ച പ്രധാനമന്ത്രി

ദുഖ വെള്ളി ദിനമായ ഇന്ന് ക്രിസ്തു ദേവന്‍റെ ത്യാഗങ്ങളെ അനുസ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

0

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോദി പത്തനംതിട്ടയിലെ കോന്നിയിലെത്തിയത്.

കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർക്ക് കേരളത്തിലെ മാറ്റം മനസിലാകില്ലെന്നും വിമര്‍ശിച്ചു. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞുവെന്നും ബി.ജെ.പിയുടെ വികസന പദ്ധതികളിലാണ് ജനങ്ങൾക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയുടെ കാലഘട്ടം ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, അതിന് ശേഷം ഭരണഘടനയുടെ സംരക്ഷണത്തിനായി ജനങ്ങൾ ഒന്നിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലെന്നും പറഞ്ഞു. ദുഖ വെള്ളി ദിനമായ ഇന്ന് ക്രിസ്തു ദേവന്‍റെ ത്യാഗങ്ങളെ അനുസ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

-