ഇടതു മുന്നണി വിടുമെന്ന് മാണി സി കാപ്പൻ ചെന്നിത്തലയുടെ യാത്ര കോട്ടയത്ത് എത്തുമ്പോൾ തീരുമാനമുണ്ടാകും

മന്ത്രി എ കെ ശശീന്ദ്രനെ മാണി സി കാപ്പന്‍ പരിഹസിച്ചു. എ കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെ

0

ഡൽഹി :എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് തീരുമാനം വേണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു .മന്ത്രി എ കെ ശശീന്ദ്രനെ മാണി സി കാപ്പന്‍ പരിഹസിച്ചു. എ കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെ. പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകീട്ട് തീരുമാനം അറിയിക്കുമെന്നും കാപ്പന്‍.അതേസമയം എ കെ ശശീന്ദ്രനെ എന്‍സിപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകും. ദേശീയ നേതാക്കള്‍ എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നും വിവരം.

ശശീന്ദ്രന്‍ നേരത്തെ എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകള്‍ എന്ന എന്‍സിപിയുടെ ആവശ്യം നിഷേധിക്കപ്പെട്ടിട്ടില്ല. പാലയ്ക്ക് പകരം മറ്റേതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യതയും എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ശശീന്ദ്രനെ കൂടി കേള്‍ക്കണമെന്ന് നേതൃത്വത്തോട് നിര്‍ദേശിച്ചു അതേസമയം ഞായറാഴ്ച പാലായിൽ പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയിൽ മാണി സി കാപ്പൻ പങ്കെടുക്കും. പാലായിൽ ബൈക്ക് റാലി ഉൾപ്പെടെ സംഘടിപ്പിച്ച് ആണ് പ്രവർത്തകർ കാത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം. കാപ്പൻ ഔദ്യോഗികമായി യു ഡി എഫ് പരിപാടിയിൽ പങ്കെടുക്കുന്നത് അന്നാണ്.

You might also like

-