ജോ ബൈഡന്‍, കമല ഹാരിസ് ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍

വിഭാഗീയതയെ ചെറുത്തു തോല്‍പ്പിച്ച, ലോകം ഇന്നനുഭവിക്കുന്ന വിഷമതകളെ പരിഹരിക്കുക എന്ന പ്രത്യേക ദൗത്യം ഏറ്റെടുത്ത ജോ ബൈഡനെയും കമലാ ഹാരിസിനെയുമാണ് ഞങ്ങള്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത തെന്ന് ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വേര്‍ഡ് പറഞ്ഞു.

0

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുത്തു. അമേരിക്കന്‍ ചരിത്രം തിരുത്തിക്കുറിച്ച, വിഭാഗീയതയെ ചെറുത്തു തോല്‍പ്പിച്ച, ലോകം ഇന്നനുഭവിക്കുന്ന വിഷമതകളെ പരിഹരിക്കുക എന്ന പ്രത്യേക ദൗത്യം ഏറ്റെടുത്ത ജോ ബൈഡനെയും കമലാ ഹാരിസിനെയുമാണ് ഞങ്ങള്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത തെന്ന് ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വേര്‍ഡ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കുക പതിവാണെങ്കിലും ആദ്യമായാണ് വൈസ് പ്രസിഡന്റിനെ ഇങ്ങനെ തെരഞ്ഞെടുക്കു ന്നതെന്നും എഡിറ്റര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കുന്നതിന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെയും ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സ്, ഡോ.ഫൗച്ചി എന്നിവരെയും പരിഗണച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കമല ഹാരിസ് അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത, ആദ്യ ബ്ലാക്ക്, ആദ്യ സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റാണ്. അതോടൊപ്പം അമേരിക്കയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ജോ ബൈഡന്‍ (78). കഴിഞ്ഞ വര്‍ഷത്തെ ടൈം പേഴ്‌സണ്‍ ഓണ്‍ ദി ഇയര്‍ ജേതാവ് 16 വയസുകാരിയായ സ്വീഡിഷ് ക്ലൈമറ്റ് ആക്ടിവിസ്റ്റ് ഗ്രെറ്റ തൂന്‍ബെര്‍ഗായിരുന്നു

You might also like

-