അതിർത്തിയിലെ നിർമ്മാണങ്ങൾ പൊളിച്ചു നിക്കും ഇന്ത്യയും ചൈനയും ധാരണയിലെത്തി

ഇരു രാജ്യങ്ങളുടെയും സൈനിക തല ചർച്ചക്കൊടുവിലാണ് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന കാര്യത്തിൽ തീരുമാനമായത്‌ . ഇന്ത്യയുടെ ചില പോസ്റ്റുകൾ ഒഴിച്ചാൽ ചൈനയാണ് മേഖലയിൽ വ്യാപകമായ നിർമാണങ്ങൾ നടത്തിയത്. ഫിംഗർ 4 മുതൽ 8 വരെയുള്ള മേഖലയിൽ സൈനിക പട്രോളിംഗും ചൈന അവസാനിപ്പിക്കും

0

ഡൽഹി :അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഏപ്രിലിന് ശേഷം അതിർത്തിയിൽ സ്ഥാപിച്ച എല്ലാം നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ഇന്ത്യയും ചൈനയും നടപടി ആരംഭിച്ചു .ഇരു രാജ്യങ്ങളുടെയും സൈനിക തല ചർച്ചക്കൊടുവിലാണ് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന കാര്യത്തിൽ തീരുമാനമായത്‌ . ഇന്ത്യയുടെ ചില പോസ്റ്റുകൾ ഒഴിച്ചാൽ ചൈനയാണ് മേഖലയിൽ വ്യാപകമായ നിർമാണങ്ങൾ നടത്തിയത്. ഫിംഗർ 4 മുതൽ 8 വരെയുള്ള മേഖലയിൽ സൈനിക പട്രോളിംഗും ചൈന അവസാനിപ്പിക്കും.അതിർത്തി സംഘർഷത്തിന് അറുതിവരുത്താൻ മൂന്ന് ഘട്ടങ്ങളിലായ് പിന്മാറ്റം നടത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതിനൊടനുബധിച്ചാണ് ചൈനയുടെ മേഖലയിലെ നിർമാണങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചത്. മുൻപ് എതിർത്ത് ഈ നിർദേശങ്ങളോട് ചൈന മുഖം തിരിക്കുകയാണുണ്ടായത്

ഇന്ത്യയും ഈ തീരുമാനത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന വിധം പ്രവർത്തിയ്ക്കും എന്ന് ഉറപ്പ് നൽകി. ഗാൽ വാൻ താഴ്വരയും പാം ഗോങ്ങിലും അടക്കം ഉള്ള നിർമ്മിതികൾ അടക്കമാകും ചൈന നീക്കം ചെയ്യുക. ഫിംഗർ 4 മുതൽ 8 വരെയുള്ള മേഖലയിൽ സൈനിക പട്രോളിംഗും ചൈന ഇനി നടത്തില്ല.ഇന്ത്യ- ചൈന സംഘർഷങ്ങളുടെ ഭാഗമായി ചൈനീസ് നിക്ഷേപം കുറയ്ക്കാൻ സ്വീകരിച്ച കേന്ദ്രസർക്കാർ നടപടിയിൽ ഭേഭഗതി നിർദേശിച്ച് കേന്ദ്രമന്ത്രിസഭാ സമിതിയും ഇതിനിടെ റിപ്പോർട്ട് നൽകി. 15% ഇളവനുവദിക്കാൻ ആണ് കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാർശ. തൊഴിൽ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടേതാണ് ശുപാർശ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാൻ ഈ നിർദേശം സഹായകരമാകുമെന്ന് മന്ത്രിസഭാ സമിതി വിലയിരുത്തി. ചൈനീസ് പങ്കാളിത്തം മാത്രമുള്ള നിക്ഷേപങ്ങൾ അണെങ്കിൽ 50 ശതമാനം വരെ നിബന്ധനകളിൽ ഇളവ് നൽകാമെന്നും മന്ത്രിസഭാ സമിതി ശുപാർശ ചെയ്തു.
You might also like

-