ഹാരിസന്റെ മരമുറിക്ക് നിരോധനം IMPACT   മരംമുറി  നിയവിരുദ്ധം   സർക്കാരുമായി  അവകാശ തർക്ക നിലനിൽക്കുന്ന ഭൂമിയാണെന്ന  റവന്യൂ   വകുപ്പിന്റെ  മുന്നറിയിപ്പ്  വനം വകുപ്പ് അവഗണിച്ചു .

ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം കമ്പനിയുടെ മരംമുറി നിയവിരുദ്ധം സർക്കാരുമായി അവകാശ തർക്ക നിലനിൽക്കുന്ന ഭൂമിയാണെന്ന റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് വനം വകുപ്പ് അവഗണിച്ചു

0

ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം കമ്പനിയുടെ മരംമുറി നിയവിരുദ്ധം സർക്കാരുമായി അവകാശ തർക്ക നിലനിൽക്കുന്ന ഭൂമിയാണെന്ന റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് വനം വകുപ്പ് അവഗണിച്ചു .

മൂന്നാർ :ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് ഡി എഫ് ഒ അനുമതി നൽകിയത് റവന്യൂ വകുപ്പിന്റെ റിപ്പോർട് അവഗണിച്ച്.. മരമുറിക്കാൻ അനുമതി തേടി ഹാരിസൺ മലയാളം കമ്പനിയുടെ അപേക്ഷ സ്വീകരിച്ച ദേവികുളം ഡി എഫ് ഓ ഭൂമിയുടെ നിജസ്ഥിതിതേടി, 2020 ജൂലൈ മാസം 13 തിയതി ചിന്നക്കനാൽ വില്ലജ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിജസ്ഥിതി തേടിക്കൊണ്ടുള്ള കത്തിന് വില്ലേജ്ജ് ഓഫീസർ 2020ജൂലൈ 15 ന് ഭൂമി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്‌ ഹാരിസൺ മലയാളം കമ്പനി കൈവശം വച്ചിട്ടുള്ള ചിന്നക്കനാൽ വില്ലേജിലെ സർവ്വേ നമ്പർ 38/1A,38/1B,363,39/1.361 സ്ഥലം വില്ലേജ്ജ് ലാൻഡ് ടാക്സ് രേഖകളിൽ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ സർക്കാർ ഫയൽ ചെയ്ത സിവിൽ കേസിൽ വിധിക്ക് വിധേയമെന്ന പറയുന്നു തുടർന്നുള്ള നടപടികൾക്ക് തീരുമാനമെടുക്കുന്നതിന് സർക്കാർ കളക്ടറെ ചുമതല പെടുത്തിയതായും വില്ലജ് ഓഫീസറുടെ റിപ്പോർട്ടിൽ ഉണ്ട് എന്നാൽ ഭൂമി സംബന്ധിച്ച വില്ലജ് ഓഫീസറുടെ റിപ്പോർട്ട് മറച്ചു വച്ച് ഡി എഫ് ഓ ഹാരിസൺ മലയാളം കമ്പനിക്കനുകൂലമായി തീരുമാനമെടുക്കുകയാണുണ്ടായത് സർക്കാർ തിരുമാനങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധ പാസ് അനുവദിച്ചു.

മരമുറിക്ക് അനുമതിയുമായി ബന്ധപെട്ടു ഭൂമിയുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയുന്നതിന് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ചട്ടം ലംഘിച്ചുള്ള വഴിവിട്ട നടപടി സ്വീകരിച്ചതായും തെളിഞ്ഞട്ടുണ്ട് . ചട്ടപ്രകാരം ഭൂമിയുടെ നിജസ്ഥിതി അറിയുന്നതിന് വനം വകുപ്പ് അനുമതി തേടേണ്ടത് തഹസിൽദാരോടാണ് , എന്നാൽ ഡി ഫ് ഓ നിജസ്ഥിതി തേടിയത്തേ വില്ലേജ്ജ് ഓഫീസറുടെ പക്കൽ നിന്നാണ് .
ഇന്ത്യാവിഷൻമീഡിയ വാർത്തയെതുടർന്ന് ദേവികുളം സബ് കളക്ടർ ദേവികുളം തഹസിൽദാരോട് റിപ്പോർട്ട് തേടുകയും മരമുറിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും നൽകുയും ചെയ്തു

വനം വകുപ്പിന്റെ നടപടി നിയമ വിരുദ്ധം സബ് കളക്ട ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി

വാർത്തയെതുടർന്ന് ദേവികുളം സബ് കളക്ടർനടത്തിയ അന്വേഷത്തിൽ വനം വകുപ്പിന്റെ നടപടി നിയമ വിരുദ്ധമെന്ന് കണ്ടെത്തിയിട്ടുണ്ട് . ദേവികുളം ഡി എഫ് ഓ യുടെ നടപടി സക്കർ താല്പര്യങ്ങൾക്ക് വിരുദ്ധവും . നിലവിൽ സർക്കാർ ഹാരിസൺ കമ്പനിക്കെതിരായി നടത്തുന്ന കേസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഡി എഫ് ഓ യുടെ നടപടി അങ്ങേയറ്റം കുറ്റകരമാണെന്നും നിയമ വിരുദ്ധ നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സബ് കലക്റ്റർ ജില്ലാകളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ഭൂനിയമങ്ങളും Foreign Exchange Regulation Act 1973 (ഫെറ) ലംഘിച്ചതിനെത്തുടർന്നു സംസ്ഥാന സർക്കാർ ഏറ്റടുക്കാൻ നടപടി സ്വീകരിച്ച ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ സർക്കാർ ഭൂമിയിൽ നിന്നും ഹാരിസാൻ മലയാളം കമ്പനി നിയവിരുദ്ധമായി മരം മുറിച്ചു കടത്തിയത് .

കേരളത്തിൽ ഏറ്റവുംകൂടുതൽ സർക്കാർ ഭൂമി കൈവശമുള്ള സ്വകാര്യ സ്ഥാപനമാണ്,ഹാരിസൺ മലയാളം കമ്പനി 1834 ൽ ബ്രിട്ടീഷുകാരാൽ സ്ഥാപിതമായ കമ്പനി . രാജഭരണകാലത്താണ് 31068 ഹെക്ടർ ഭൂമി കാർഷിക വ്യവസായത്തിനായി പാട്ടത്തിനെടുക്കുന്നത് . തേയിലത്തോട്ടങ്ങൾ, റബ്ബർ തോട്ടങ്ങൾ, വൈവിധ്യമാർന്ന കാർഷിക ഉൽ‌പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു 31068 ഹെക്ടർ ഭൂമിയാണ് കമ്പനിയുടെ പിന്മുറക്കാരായ ആളുകൾ ഇപ്പോഴു കൈവശം വച്ച് അനുഭവിക്കുന്നത്

2004 മുതൽ, ഭൂമിയുമായി ബന്ധപെട്ടു അന്യമായ കൈവശപ്പെടുത്തൽ, ഭൂമി അന്യവൽക്കരണം, വ്യാജരേഖ ചമയ്ക്കൽ എന്നിവയിലെ പൊരുത്തക്കേടുകൾ സർക്കാരിന്റെ വിവിധ അന്വേഷണ ഏജൻസികൾ വെളിച്ചത്തു കൊണ്ടുവന്നു.തുടർന്ന് ഹാരിസൺ മലയാളം കമ്പനി കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിന് .2013 ൽ എം.ജി രാജ്മണിക്കത്തെ സ്‌പെഷ്യൽ ഓഫീസറായി ഹൈക്കോടതി നിയമിച്ചു. രാജമാണിക്കം കമ്മറ്റിയുടെ അന്വേഷണത്തിൽ കേരളത്തിൽ വിവിധ ജില്ലകളിയി . 5973 ഏക്കർ ഭൂമി നിയമപരമായ രേഖകളോ ഉടമസ്ഥാവകാശ കരാറുകളോ ഇല്ലാത്തതുൾപ്പെടെ 76769.80 ഏക്കർ ഭൂമി കൈവശമുണ്ടെന്ന് രാജമാനികം കമ്മിറ്റി കണ്ടെത്തി. കൂടാതെ 12658.16 ഏക്കർ ഭൂമി അന്യവൽക്കരണം നടത്തിയതായും ഇതിനായി വ്യാജരേഖ രേഖഉണ്ടാക്കിയതായും കണ്ടെത്തി .

1947 ലെ ഇന്ത്യ സ്വാതന്ത്ര്യ പ്രാപിച്ചതോടെ ബ്രിട്ടിഷുകാർ
ഇന്ത്യ വിടുകയും ഇന്ത്യസ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയും ചെയ്തതോടെ വിദേശിയർ മുൻപ് കൈവശംവച്ച പാട്ടഭൂമി . ഭൂമികൈവശം വച്ച അനുഭവിക്കുന്നതിന് അവകാശം നിക്ഷേധിക്കപെട്ടു . രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായി ഹാരിസൺ കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാരിന്റെ താനെന്നും സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഭൂമിക്കുമേൽ യാതൊരു അവകാശവും കമ്പനിക്കില്ലന്നും സ്വതന്ത്ര്യാനന്തരം നിയമായി

നാട്ടു രാജാക്കന്മാർ ഹാരിസണ് പാട്ടത്തിനു നൽകിയ ഭൂമിക്ക് ഹാരിസൺ മലയാളം കമ്പനിക്ക് ശരിയായ ഉടമസ്ഥാവകാശം ഇല്ലെന്നിരിക്കെ ഭൂമി ഏറ്റെടുത്തു സഹകരണ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകണമെന്ന് രാജമാനിക്കം കമ്മിറ്റി ശുപാർശ ചെയ്തിരുന്നു . മാത്രമല്ല , 1963 ലെ കേരള ഭൂപരിഷ്കരണ നിയമം എച്ച്എംഎൽ ലംഘിച്ചതായും ഭൂമി നിയമവിരുദ്ധമായി വിറ്റഴിച്ചതായും കണ്ടെത്തി .ഇതേ തുടർന്ന്കമ്പനി കൈവശം വച്ചിട്ടുള്ള 29,000 ഏക്കർ ഭൂമിക്ക് എച്ച്‌എം‌എല്ലിന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് ക്കം പ്പോഴും തുടരുകയാണ്.

എച് എം എൽ കൈവശം വച്ചിട്ടുള്ള ഭൂമിയിൽ 2004 മുതൽ റവന്യൂ വകുപ്പ് നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തട്ടുണ്ട് ഇത് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ നിയമസാധുത പരിശോധിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാരിനെ നയിച്ചു. ഭൂവുടമകൾ. 2006 ൽ കേരള സർക്കാർ ഹാരിസൺസ് മലയാളം ലിമിറ്റഡിനെതിരായി വിശദമായ റിപ്പോർട്ട് പുറത്തിറക്കി . കേരള സർക്കാർ പറയുന്നതനുസരിച്ച് ഹാരിസൺസ് മലയാളം ലിമിറ്റഡ് കേരളാ സംസ്ഥാനത്ത് 59363 ഏക്കർ അനധികൃത ഭൂമി കൈവശം വച്ചിട്ടുണ്ടെന്നു അവശേഷിക്കുന്ന ഭൂമിയാത്രയും നിയമ വിരുദ്ധക്രയ വിക്രയത്തിനു വിധേയമാക്കിയതായും പറയുന്നു .

2013 ഒക്ടോബറിൽ എം. ജി. രാജമാണിക്കം കേരള ഹൈക്കോടതിക്ക് സംസ്ഥാനത്തെ നാല് ജില്ലകളിൽ ഹാരിസൺ കൈവശം വച്ചിട്ടുള്ള ഭൂമി സംബന്ധിച്ച റിപ്പോർട്ട് കൈമാറി .ഇത്രമാത്രം നിയമ പ്രശ്ങ്ങൾ ഉള്ള ഭൂമിയിൽ നിന്നാണ് ഹാരിസണ് മരമുറിക്കാൻ ദേവികുളം ഡി എഫ് ഓ അനുമതി നൽകിയത്.

You might also like

-