ഇന്ത്യൻ സോഫ്റ്റ് വെയർ ഡവലപ്പർ സുന്ദരി നാരായണന് അമേരിക്കൻ പൗരത്വം നൽകിട്രംപ്

പ്രഗത്ഭയായ സോഫ്റ്റ് വെയർ ഡെവലപ്പറാണെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് അമേരിക്കൻ ഫാമിലിയിലേക്ക് സുന്ദരിയെ സ്വാഗതം ചെയ്തത്.

0

ന്യുയോർക്ക് ∙ ലീഗൽ ഇമ്മിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ സോഫ്റ്റ് വെയർ ഡവലപ്പർ സുന്ദരി നാരായണന് അമേരിക്കൻ പൗരത്വം നൽകി ആദരിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ ആരംഭിച്ച ആഗസ്റ്റ് 25 നാണ് ഈ പ്രത്യേക ചടങ്ങിനു വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്.
പ്രഗത്ഭയായ സോഫ്റ്റ് വെയർ ഡെവലപ്പറാണെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് അമേരിക്കൻ ഫാമിലിയിലേക്ക് സുന്ദരിയെ സ്വാഗതം ചെയ്തത്.

കഴിഞ്ഞ പതിമൂന്നു വർഷമായി സുന്ദരിയും ഭർത്താവും രണ്ടു കുട്ടികളും അമേരിക്കയിൽ കഴിയുന്ന അവർക്ക് അംഗീകാരം നൽകുന്നതിൽ എനിക്ക് അഭിമാനമുണ്ട് ട്രംപ് പറഞ്ഞു.

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി (ആക്ടിംഗ്) ചാഡ് വുൾഫാണ് ഇവർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തത്.നിങ്ങൾ ഇവിടെയുള്ള നിയമങ്ങൾ പിന്തുടർന്നു, നിയമങ്ങൾ അംഗീകരിച്ചു, അമേരിക്കയുടെ ചരിത്രം പഠിച്ചു, അമേരിക്കൻ മൂല്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി, ഇങ്ങനെ ശരിയായ രീതിയിൽ അമേരിക്കയിലെത്തുന്ന ആരേയും രാഷ്ട്രമോ, നിറമോ നോക്കാതെ പൗരത്വം നൽകുന്നതിൽ യാതൊരു തടസ്സവുമില്ല. എന്നാൽ നിയമവിരുദ്ധമായി അമേരിക്കയിലെത്തുന്നവരെ അംഗീകരിക്കണമെന്ന ഡമോക്രാറ്റിക് പാർട്ടിയുടെ നയം രാജ്യത്തിനു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക ട്രംപ് പറഞ്ഞു.അമേരിക്കൻ പൗരത്വം ലഭിച്ചതിൽ സുന്ദരിയും കുടുംബവും ആഹ്ലാദത്തിലാണ്.

You might also like

-