കാലിഫോര്‍ണിയയിലെ കാട്ടുതീ അണക്കുന്നതിന് ഇസ്രയേലില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങള്‍

ഏഴു പേര്‍ കൊല്ലപ്പെടുകയും ചെയ്ത കലിഫോര്‍ണിയയില്‍ ഇപ്പോഴും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീ അണക്കുന്നതിന് പരിശീലനം ലഭിച്ച ഇസ്രയേല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കാലിഫോര്‍ണിയായിലെത്തുന്നു.

0

കാലിഫോര്‍ണിയ : രണ്ടായിരത്തിലധികം ചതുരശ്ര മൈല്‍ ഇതിനകം തന്നെ അഗ്‌നിക്കിരയാകുകയും 1,70,000 പേര്‍ കുടിയൊഴിപ്പിക്കുകയും, ഏഴു പേര്‍ കൊല്ലപ്പെടുകയും ചെയ്ത കലിഫോര്‍ണിയയില്‍ ഇപ്പോഴും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീ അണക്കുന്നതിന് പരിശീലനം ലഭിച്ച ഇസ്രയേല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കാലിഫോര്‍ണിയായിലെത്തുന്നു. രണ്ടാഴ്ചയിലെ ദൗത്യവുമായാണ് ഇവരെ അയയ്ക്കുന്നതെന്ന് ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കയുമായി ഏറ്റവും അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിരിക്കുന്ന ഇസ്രയേല്‍ ഈ സന്നിഗ്ദഘട്ടത്തില്‍ സഹായ ഹസ്തവുമായി കാലിഫോര്‍ണിയായില്‍ എത്തുന്നതു ട്രംപിനോടു ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുമുള്ള കടപ്പാടു കൂടിയാണെന്ന് ഇസ്രയേല്‍ മിനിസ്ട്രി ഓഫ് പബ്ലിക് സേഫ്റ്റി പറയുന്നു.ദൗത്യസംഘത്തിന് എല്ലാ വിജയാശംസകളും നേരുന്നതായി ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗബി അഷ്കന്‍സി പറഞ്ഞു.

താപനിലയില്‍ വന്ന കുറവും ഈര്‍പ്പമുള്ള വായുവും ആളിപ്പടരുന്ന തീ അല്പമെങ്കിലും ശമിപ്പിക്കുന്നതിന് സഹായിക്കുന്നുവെന്നും ജനങ്ങളെ വീടുകളിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാവകാശം ആരംഭിച്ചതായും അധികൃതര്‍ പറയുന്നു. കാലിഫോര്‍ണിയായുടെ ചരിത്രത്തില്‍ ശക്തമായ രണ്ടാമത്തെ കാട്ടുതീ മുപ്പതുശതമാനം അവസാനിപ്പിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.

You might also like

-