രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; പെട്ടിമുടിയിൽ മരണം 51 ആയി

പെട്ടിമുടി പുഴ കേന്ദ്രികരിച്ചാണ് ഇന്ന് കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുന്നത്

0

മൂന്നാർ :പെട്ടിമുടി നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. മരണം 51 ആയി. ഇനി 20 പേരെയാണ് കണ്ടെത്താനുള്ളത്. പെട്ടിമുടി പുഴ കേന്ദ്രികരിച്ചാണ് ഇന്ന് കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുന്നത്. ദുരന്ത മേഖലയിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കറുപ്പ്സ്വാമി അറിയിച്ചു.

പെട്ടിമുടി അരുവിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെട്ട ലയങ്ങളിൽനിന്നു 12 പേർ മാത്രമാണു രക്ഷപ്പെട്ടത്. മൂന്നു തലമുറകളായി മൂന്നാറിൽ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണു ദുരന്തത്തിൽപെട്ടത്.

You might also like

-