സ്വർണ്ണക്കടത്തിൽ പ്രതികൾക്കെതിരെ യു എ പി എ ചുമത്തിയേക്കും

യുഎപിഎ ചുമത്തിയാകും ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭീകരപ്രവർത്തനമോ, ഭീകരർക്ക് സഹായം നൽകിയോയെന്നും അന്വേഷിക്കും.

0

കൊച്ചി : തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ എൻഐഎ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും. യുഎപിഎ ചുമത്തിയാകും ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭീകരപ്രവർത്തനമോ, ഭീകരർക്ക് സഹായം നൽകിയോയെന്നും അന്വേഷിക്കും. ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനും എൻഐഎ കസ്റ്റംസിനെ സഹായിക്കും.എൻഐഎ അന്വേഷണ ഉടൻ ആരംഭിക്കും. കേസിൽ വൻസ്രാവുകൾക്ക് പങ്കെന്ന കസ്റ്റംസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് വിട്ടത്. സ്വർണ്ണം ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ആരാണ് കൊടുത്തുവിട്ടത് എന്നതടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും എൻഐഎ അന്വേഷിക്കും.

അതേസമയം സ്വപ്ന സുരേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് വേണ്ടി അഡ്വ. കെ. രാംകുമാർ കോടതിയിൽ ഹാജരാകും

You might also like

-