കോവിഡ് വ്യാപനം തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ നഗരം അടച്ചു പൂട്ടി

സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേർക്ക്. ഇതിൽ 14 പേരുടെയും രോഗ ഉറവിടമറിയില്ല.നഗരം സമുഖ്യവ്യാപനത്തിൽ കോവിഡ് നിങ്ങുകയാണോ എന്ന ആശങ്ക നിലനിൽക്കെയാണ് ജില്ലാകളക്ടർ നഗരം അടച്ചു പുത്തൻ ഉത്തരവിട്ടത്

0

തിരുവനന്തപുരം : ഉറവിടമാറിയാതെ രോഗം ബാധിക്കുന്നവരുടെയും സമ്പർഗ്ഗത്തിലൂടെ രോഗം പിടിപെടുന്നവരുടെയൂം എണ്ണം വൻതോതിൽ വർദ്ധിക്കുന്ന സഹചര്യത്തിലാണ് നഗരം പൂർണമായി അടച്ചിടാൻ ജില്ലാഭരണകൂടം ഉത്തരവിട്ടത് . ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേർക്ക്. ഇതിൽ 14 പേരുടെയും രോഗ ഉറവിടമറിയില്ല.നഗരം സമുഖ്യവ്യാപനത്തിൽ കോവിഡ് നിങ്ങുകയാണോ എന്ന ആശങ്ക നിലനിൽക്കെയാണ് ജില്ലാകളക്ടർ നഗരം അടച്ചു പുത്തൻ ഉത്തരവിട്ടത് . സംസ്ഥാനത്താദ്യമായി ഒരു ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. 22 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ തിരുവനന്തപുരത്ത് രോഗമുണ്ടായത്. ഇതിൽ 14 പേരുടെയും രോഗ ഉറവിടം അവ്യക്തമാണ്.

നഗരസഭക്ക് കീഴിലെ പൂന്തുറ വാർഡിൽ 7 പേർക്കും മണക്കാട് 5 പേർക്കും രോഗബാധയുണ്ടായി. തൊട്ടടുത്ത വാർഡുകളായ കമലേശ്വരം, ആറ്റുകാൽ, വള്ളക്കടവ് എന്നിവിടങ്ങളിലും ഓരോ രോഗി വീതം. ഒട്ടും പ്രതീക്ഷിക്കാത്ത ചെമ്പഴന്തി വാർഡിലും 29 കാരിക്ക് രോഗം വന്നു. യാത്രാ പശ്ചാത്തലമുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 വയസ്സുള്ള കുഞ്ഞും 8 വയസുകാരിയും ഉൾപ്പെടും. ഇവരുടെയെല്ലാം സമ്പർക്കപ്പട്ടിക തയ്യാറാക്കുക ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്.നഗരത്തിൽ അതിവേഗം രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്താണ് സംപൂർണ്ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്

https://www.facebook.com/collectortvpm/videos/352580372378394/?t=7

കൊറോണ വ്യാപനത്തെ തുടർന്ന് തലസ്ഥാന നഗരം സമ്പൂർണ്ണ അടച്ചിടലിലേക്ക് നീങ്ങി. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമായ സ്ഥലങ്ങൾ ഇവയാണ്.

കഴക്കൂട്ടം.ചന്തവിള.കാട്ടായിക്കോണം.ശ്രീകാര്യം.ചെറുവയ്ക്കൽ.ഉള്ളൂർ.
ഇടവക്കോട്.ചെല്ലമംഗലം.ചെമ്പഴന്തി.പൗഡികോണം.ഞാണ്ടൂർക്കോണം.
കിണവൂർ.മണ്ണന്തല.നാലാഞ്ചിറ.കേശവദാസപുരം.മെഡിക്കൽ കോളേജ്.
പട്ടം.മുട്ടട.കുടപ്പനക്കുന്ന്.പാതിരിപ്പള്ളി.ചെട്ടിവിളാകം.ശാസ്തമംഗലം.
കവടിയാർ.കുറവൻകോണം.നന്തൻകോട്.കുന്നുകുഴി.പാളയം.തൈക്കാട്
വഴുതയ്ക്കാട്.കാഞ്ഞിരംപാറ.പേരൂർക്കട.തുരുത്തുംമല.നെട്ടയം.കാച്ചാണി.വാഴോട്ടുകോണം.വട്ടിയൂർക്കാവ്.കൊടുങ്ങാനൂർ.പി.ടി.പി. നഗർ.പാങ്ങോട്.തിരുമല.വലിയവിള.പൂജപ്പുര.വലിയശാല.ജഗതി.കരമന.
ആറന്നൂർ.മുടവൻമുകൾ.തൃക്കണ്ണാപുരം.നേമം.പൊന്നുമംഗലം.പുന്നയ്ക്കാമുകൾ.പാപ്പനംകോട്.എസ്റ്റേറ്റ്.നെടുങ്കാട്.കാലടി.മേലാങ്കോട്.പുഞ്ചക്കരി.പൂങ്കുളം.വേങ്ങാനൂർ.മുല്ലൂർ.കോട്ടപ്പുറം.വിഴിഞ്ഞം.ഹാർബർ.വെള്ളാർ.തിരുവല്ലം.പൂന്തുറ.അമ്പലത്തറ.കമലേശ്വരം.കളിപ്പാൻകുളം.ആറ്റുകാൽ.ചാല.മണക്കാട്.കുര്യാത്തി.പുത്തൻപള്ളിമാണിക്യവിളാകം.ബീമാപ്പള്ളി ഈസ്റ്റ്.ബീമാപ്പള്ളി.മുട്ടത്തറ.ശ്രീവരാഹം.ഫോർട്ട്.തമ്പാനൂർ.വഞ്ചിയൂർ.
ശ്രീകണ്ഠേശ്വരം.പെരുന്താന്നി.പാൽക്കുളങ്ങര.ചാക്ക.വലിയതുറ.വള്ളക്കടവ്.ശംഖുമുഖം.വെട്ടുകാട്.കരിയ്ക്കകം.കടകംപള്ളി.പേട്ട.കണ്ണമ്മൂല.അണമുഖം.ആക്കുളം.കുളത്തൂർ.ആറ്റിപ്ര.പൗണ്ട്കടവ്.പള്ളിത്തുറ.

You might also like

-