ലോകത്ത് കോവിഡ് ബാധിച്ച് 357,426 മരിച്ചു രോഗവ്യാപനത്തിൽ അമേരിക്കക്ക് പിന്നാലെ ബ്രസീൽ

ആദ്യഘട്ടത്തിൽ പതിനാറാം സ്ഥാനത്തായിരുന്ന ബ്രസീൽ ഇപ്പോൾ  അമേരിക്ക കഴിഞ്ഞാൽ രണ്ടാമതെത്തി ഇവിടെ 414,661 കോവിഡ് സ്ഥികരിച്ചു ചുരുങ്ങിയ ദിവസത്തിനിടെ മരണം 25,697 കടന്നു

0

ലോകത്ത് കോവിഡ് ബാധിതര്‍ 5,788,928 കടന്നു മരണം 357,426കടന്നു. ഏറ്റവുകൂടുതൽ ആളുകൾ മരണപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണ് അമേരിക്കയിൽ ഇപ്പോഴും സ്ഥിഗതികൾ നിയത്രണവിടെയമല്ലാതെ തുടരുകയാണ് 1,745,803 ഇതിനോടകം കോവിഡ് സ്ഥികരിച്ച്പ്പോൾ 102,107 മരണപെട്ടു .ബ്രസീലിൽവൻതോലാണ് കോവിഡ് വ്യപിച്ചുകൊണ്ടിരിക്കുന്നതു കോവിഡ് വ്യാപനത്തിൽ ആദ്യഘട്ടത്തിൽ പതിനാറാം സ്ഥാനത്തായിരുന്ന ബ്രസീൽ ഇപ്പോൾ  അമേരിക്ക കഴിഞ്ഞാൽ രണ്ടാമതെത്തി ഇവിടെ 414,661 കോവിഡ് സ്ഥികരിച്ചു ചുരുങ്ങിയ ദിവസത്തിനിടെ മരണം 25,697 കടന്നു .സമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 75,000 കോടി യൂറോയുടെ സാമ്പത്തിക സഹായ പദ്ധതിക്ക് രൂപം നല്‍കി.

അമേരിക്കയില്‍ വീണ്ടും മരണനിരക്ക് ക്രമാതീതമായി ഉയരുകയാണ്. 24 മണിക്കൂറിനിടെ 1365 പേര് മരിച്ചു. മെക്സിക്കോ, ഇക്വഡോര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കോവിഡ് കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രസീല്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്ക കഴിഞ്ഞാല്‍ ദിവസേന ഏറ്റവും കൂടുതല്‍ രോഗികളുണ്ടാകുന്ന രാജ്യമായി റഷ്യ മാറിക്കഴിഞ്ഞു.

ജൂണ്‍ 9 മുതല്‍ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുകയാണ് സൈപ്രസ്. ഇവിടെ എത്തിയ ശേഷം കോവിഡ് ബാധയുണ്ടായാല്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് പ്രഖ്യാപനം. ജപ്പാനില്‍ ട്രെയിന്‍ സര്‍വീസുകളടക്കം പുനരാംരംഭിച്ചു

You might also like

-