ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ന് രാത്രിയോടു കുടി ന്യൂനമർദം രൂപപ്പെടും

0

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ന് രാത്രിയോടു കൂടിയും മധ്യകിഴക്കന്‍ അറബിക്കടലില്‍ മെയ് 31 ഓടു കൂടിയുമാണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുക.

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. നിലവില്‍ കടലിലുള്ളവര്‍ ഇന്ന് രാത്രിയോടെ സുരക്ഷിത തീരത്തെത്തണം. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട് .