അവസാന ദിനത്തില്‍ ഏഴ്​ മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി

 അവസാന ദിനത്തില്‍ ഏഴ്​ മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി

0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ 20 ലക്ഷം കോടിയുടെ പാക്കേജ്​ പ്രഖ്യാപനത്തിന്‍െറ അവസാന ദിനത്തില്‍ ഏഴ്​ മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി.ദേശീയ തൊഴിലുറപ്പ്​, ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ്​ കാലത്തെ വാണിജ്യം, കമ്ബനീസ്​ ആക്​ടിലെ പരിഷ്​കാരങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖല കമ്ബനികളും നയങ്ങളും, സംസ്ഥാനങ്ങളും വിഭവങ്ങളും എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്‍ക്കാണ്​ ഊന്നല്‍ നല്‍കിയത്​​.

ദേശീയ തൊഴിലുറപ്പ്​ പദ്ധതി

ദേശീയ തൊഴിലുറപ്പ്​ പദ്ധതിക്കായി 69,000 കോടിയാണ്​ ബജറ്റില്‍ വകയിരുത്തിയത്​. അധികമായി 40,000 കോടി രൂപ കൂടി നല്‍കുമെന്ന്​ ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം-ആരോഗ്യം

എല്ലാ ജില്ലകളിലും ആശുപത്രികളില്‍ പകര്‍ച്ചവ്യാധി ബ്ലോക്കുകള്‍
ബ്ലോക്കുകളില്‍ പൊതുമേഖലയില്‍ ലാബുകള്‍ നിര്‍മിക്കും
സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ദിക്ഷ- എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളും (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം)
1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍ (ഒരു ക്ലാസ്, ഒരു ചാനല്‍)
റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം
കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.
മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം.
മനോദര്‍പ്പണ്‍ – മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.
സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി: ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.
ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.

വാണിജ്യം

ഒരു കോടി വരെയുള്ള വായ്​പ തിരിച്ചടവ്​ മുടങ്ങിയാല്‍ നിയമനടപടികളുണ്ടാവില്ല
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി വായ്​പകള്‍ തിരിച്ചടവ്​ സംബന്ധിച്ച നിയമമുണ്ടാക്കും
അടുത്ത ഒരു വര്‍ഷത്തില്‍ പാപ്പരത്ത നടപടികളുണ്ടാവില്ല
കോവിഡ്​ മൂലം മരിച്ച ചെറുകിട-ഇടത്തരം വ്യവസായികള്‍ക്ക്​ വായ്​പ ബാധ്യതയുണ്ടാവില്ല

കമ്ബനീസ്​ ആക്ട്

സാ​ങ്കേതികമായ പിഴവുകള്‍ കുറ്റകരമല്ലാതാക്കും. ഇതിനായി​ കമ്ബനീസ്​ ആക്​ട്​ ​ഭേദഗതി ചെയ്യും
ചില പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റും
ഇതോടെ കോടതികളിലും കമ്ബനി നിയമ ട്രിബ്യൂണലുകളുടെയും എണ്ണം കുറക്കും

വ്യവസായ സൗഹൃദ അന്തരീക്ഷം

ഇന്ത്യയിലെ കോര്‍പ്പേറ്റ്​ കമ്ബനികള്‍ക്ക്​ വിദേശ ഓഹരി വിപണികളില്‍ ലിസ്​റ്റ്​ ചെയ്യാനുള്ള അവസരം നല്‍കും
എന്‍.എസ്​.ഡി ഡിബഞ്ചേഴ്​സ്​ പുറത്തിറക്കിയ കമ്ബനികളെ ഓഹരി വിപണിയില്‍ ലിസ്​റ്റ്​ ചെയ്​തതായി കണക്കാക്കില്ല.

പൊതുമേഖല വ്യവസായങ്ങള്‍ക്കായി പുതിയ നയം

പൊതുമേഖല വ്യവസായങ്ങള്‍ക്കായി പുതിയ നയം കൊണ്ടു വരും
എല്ലാ മേഖലയിലും ​സ്വകാര്യവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കും
പൊതുമേഖല കമ്ബനികളുടെ സാന്നിധ്യം വേണ്ട സെക്​ടറുകള്‍ പ്രസിദ്ധപ്പെടുത്തും
ഇത്തരം മേഖലകളില്‍ ഒരു കമ്ബനി ഒഴികെ മ​റ്റ്​ കമ്ബനികളെല്ലാം സ്വകാര്യവല്‍ക്കരിക്കും

സംസ്ഥാനങ്ങളുടെ വിഭവ ശേഖരണം ഉയർത്തും

സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ പരിധി മൂന്ന്​ ശതമാനത്തില്‍ നിന്ന്​ അഞ്ചാക്കി ഉയര്‍ത്തി
ഇത് മൂലം സംസ്ഥാനങ്ങള്‍ക്ക്​ 4.28 ലക്ഷം കോടി അധികമായി ലഭിക്കും
സംസ്ഥാനങ്ങള്‍ക്ക്

You might also like

-