കളമശ്ശേരി പോലീസ് സ്റ്റേഷ ൻ യാർഡിൽ അഗ്നി ബാധ നിരവധി വാഹനങ്ങ്ൾ കത്തിനശിച്ചു

കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടുത്തമുണ്ടായത്

0

കൊച്ചി: കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള യാര്‍ഡിലുണ്ടായ തീ പിടുത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടുത്തമുണ്ടായത്.വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ് സംഘമാണ് തീയണച്ചത്. വിവധ കേസുകളിലായി സ്റ്റേഷനില്‍ പിടിച്ചിട്ട നിരവധി വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍ രണ്ട് കാറുകള്‍ എന്നിവ കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

You might also like

-