അംഗബലമില്ല; ഒടുവിൽ മുട്ടുമടക്കി മഹാരാഷ്ട്രയിൽ ബിജെപി, പന്ത് ഇനി ശിവസേനയുടെ കോർട്ടിൽ ,

ബിജെപി. കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഗവർണറെ ഇക്കാര്യം അറിയിച്ചു.ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചത്. ശിവസേനയുമായുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ബിജെപി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്

0

മുംബൈ :ആർക്കും ഭൂരിപക്ഷമില്ലാത്ത മഹരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപി നീക്കം തുടക്കത്തിലേ പാളി ആവശ്യമായ അംഗബലമില്ലാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലന്ന് ബിജെപി. കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഗവർണറെ ഇക്കാര്യം അറിയിച്ചു.ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചത്. ശിവസേനയുമായുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ബിജെപി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രി പദം പങ്കിട്ടുകൊണ്ടുള്ള ഒരു സമവായത്തിന് ബിജെപി ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപീകരണത്തിന് ആവശ്യമായ അംഗബലം ഇല്ലെന്നും ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കാനില്ലെന്നും കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജ്ഭവനിലെത്തി ഗവർണറോട് പറഞ്ഞു. നിലവിൽ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത് സ്വതന്ത്രരടക്കം 122 അംഗങ്ങളുടെ പിന്തുണയുണ്ടന്ന് മുൻപ് ബിജെപി അവകാശപ്പെട്ടിരുന്നു.
കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. പന്ത് ഇനി ശിവസേനയുടെ കോർട്ടിലാണെന്നും കോൺഗ്രസ് എൻസിപി സഖ്യവുമായി ചേർന്ന് സേന സർക്കാർ ഉണ്ടാക്കട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്ക് നൽകി കോൺഗ്രസിന്റെ പിന്തുണ ഉറപ്പുവരുത്തി സർക്കാർ രൂപീകരിക്കാനായിരിക്കും ശിവസേനയുടെ ഇനിയുള്ള ശ്രമം. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനമാണ് ഇനി അറിയേണ്ടത്.

You might also like

-