തിരുവനന്തപുരത്ത് കലാഭവന്‍ തിയേറ്ററിന് സമീപം അഗ്നിബാധ

അകത്തേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണ്. കടയുടെ ജനല്‍ ചില്ല് പൊട്ടിച്ച് വെള്ളം ഒഴിച്ച് തീ അണയ്ക്കാനാണ് ശ്രമിക്കുന്നത്.

0

തിരുവനന്തപുരത്ത് കലാഭവന്‍ തിയേറ്ററിന് സമീപം വ്യപാരസ്ഥാപനത്തിൽ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്.ഫയര്‍ഫോഴ്സിന്‍റെ നാല് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കുന്നത്. വലിയ തോതില്‍ പുക പുറത്തുവരുന്നുണ്ട്. അകത്തേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണ്. കടയുടെ ജനല്‍ ചില്ല് പൊട്ടിച്ച് വെള്ളം ഒഴിച്ച് തീ അണയ്ക്കാനാണ് ശ്രമിക്കുന്നത്.

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടിച്ചത്. കട പൂട്ടിയ ശേഷമായിരുന്നു അപകടം. ആളുകള്‍ ആരും കടയ്ക്കുള്ളില്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

-