യു.ഡി.എഫിലെ വിള്ളല്‍ മുതലെടുക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

ഒറ്റക്കെട്ടായി പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടും. എന്നാല്‍ വിള്ളല്‍ നികത്താന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ചാണ്ടിയുടെ കൈയിലില്ലെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

0

യു.ഡി.എഫിലെ വിള്ളല്‍ മുതലെടുക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിട്ട് കാര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒറ്റക്കെട്ടായി പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടും. എന്നാല്‍ വിള്ളല്‍ നികത്താന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ചാണ്ടിയുടെ കൈയിലില്ലെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. പ്രശ്നങ്ങള്‍ അവസാനിച്ചെന്നും എല്ലാവരും പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും ജോസ് കെ മാണി എം.പിയും പറഞ്ഞു.

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പ്രചാരണത്തിലുടനീളം നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം. അതിനിടെയാണ് യു.ഡി.എഫിലെ ചില യാഥാർഥ്യങ്ങള്‍ തുറന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി ജോസ് ടോമിന്റെ വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം കുറിച്ചത്. വിള്ളലടയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ പ്രത്യേക പശയൊന്നുമില്ലെന്ന് മന്ത്രി ജി സുധാകരന്‍ തിരിച്ചടിച്ചു. നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം വെട്ടിയതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് മന്ത്രി എം.എം മണി എരിതീയില്‍ എണ്ണയൊഴിച്ചു.

എന്നാല്‍ പ്രശ്നങ്ങള്‍ അവസാനിച്ചെന്നും പ്രവർത്തനം ഒറ്റക്കെട്ടോടെയെന്നും ജോസ് കെ മാണി പറഞ്ഞു. പ്രതികരണങ്ങള്‍ ഇരുമുന്നണികളും പരസ്പരം തൊടുക്കുമ്പോള്‍ ഇന്നത്തെ യു.ഡി.എഫ് യോഗശേഷമുള്ള പി. ജെയുടെ നിലപാട് നിർണായകമാകും.

You might also like

-