പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം

പ്രളയമേഖലകളിലെ കർഷകർക്ക് ആശ്വാസകരമായ നടപടിയാണ് സർക്കാരും ബാങ്കുകളും കൈക്കൊണ്ടിരിക്കുന്നത്.

0

തിരുവനതപുരം :പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതൽ ഒരുവർഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. പൂർണമായി കൃഷിനാശം സംഭവിച്ചവർക്ക് ഒരുവർഷത്തിലധികം മൊറട്ടോറിയം അനുവദിക്കുന്നതും പരിഗണിക്കും.

ഇന്നു ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം.പ്രളയമേഖലകളിലെ കർഷകർക്ക് ആശ്വാസകരമായ നടപടിയാണ് സർക്കാരും ബാങ്കുകളും കൈക്കൊണ്ടിരിക്കുന്നത്. പ്രളയം ദുരന്തം വിതച്ച 1038 വില്ലേജുകളിലെ കർഷകരുടെ വായ്പകൾക്ക് 2019 ഓഗസ്റ്റ് 23 മുതൽ ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം ബാങ്കുകൾ അംഗീകരിച്ചു. കൃഷി മുഖ്യ വരുമാനമായ കർഷകരെടുത്ത കാർഷികേതര വായ്പകൾക്കും ഇളവ് ലഭ്യമാകും. പൂർണമായി കൃഷിനാശം സംഭവിച്ചവരുടെ വായ്പകൾക്ക് ഒരു വർഷത്തിലധികം മൊറട്ടോറിയം നൽകുന്നതും പരിഗണനയിലുണ്ട്.

എസ്എൽബിസി ഉപസമിതി യോഗം ചേർന്ന് തീരുമാനങ്ങൾ അംഗീകരിക്കും. കർഷകരുടെ കാര്യത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സർക്കാർ ആവശ്യം കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാൻ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചത്പ്രളയമേഖലകളിലെ കർഷക വായ്പകൾ പുനഃക്രമീകരിക്കുന്നതിന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്താനും യോഗത്തിൽ ധാരണയായി

You might also like

-