മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിൽ പൊലീസിനെ തള്ളി ഡോക്ടർമാരുടെ സംഘടന

ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞു. പൊലീസിന്റെ വീഴ്ച ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. പൊലീസിന്റെ റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.

0

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിൽ പൊലീസിനെ തള്ളി ഡോക്ടർമാരുടെ സംഘടന. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞു. പൊലീസിന്റെ വീഴ്ച ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. പൊലീസിന്റെ റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.

ശ്രീറാം കേസിൽ ഡോക്ടർമാരെ പഴിചാരിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സമർപിച്ചിരുന്നു. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർമാർ തയ്യാറായില്ലെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. രക്തപരിശോധന പൊലീസ് ആവശ്യപ്പെട്ടില്ലെന്നാണ് വിശദീകരണം. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യ പരിശോധന നടത്താൻ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്. കേസിൽ ഡോക്ടർമാർ നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെജിഎംഒഎ പറഞ്ഞു.

കേസിലെ പരാതിക്കാരനെതിരേയും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് പരാതിക്കാരൻ വിസമ്മതിച്ചത് മൂലമാണെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വഫ ഫിറോസിന്റെ മെഡിക്കൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തർക്കിച്ചെന്നും ഏഴ് മണിക്കൂർ വൈകിയാണ് പരാതിക്കാരൻ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പൊലീസ് കുറ്റപ്പെടുത്തിയിരുന്നു.

You might also like

-