രാജ്യഭിമാനം നാളെ പറന്നുയരും ചന്ദ്രയാൻ 2 ബഹിരാകാശത്തേക്ക് ചൊവ്വാ ദൗത്യം 2023ൽ യാത്ഥാർത്ഥ്യമാകു,

ഇന്ത്യയുടെ പുതിയ ചൊവ്വാ ദൗത്യം 2023ൽ യാത്ഥാർത്ഥ്യമാകുമെന്നും  വാർത്താസമ്മേളനത്തിൽ അറിയിച്ചു

0

ശ്രീഹരിക്കോട്ട/ഡൽഹി : ഇന്ധന ടാങ്കിൽ ഉണ്ടായ കേടുപാടുകൾ പരിഹരിച്ച ഇന്ത്യയുടെ ബഹിരാകാശ പേടകം നാളെ പറന്നുയരും.ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ഡൗൺ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ രാത്രി പൂർത്തിയായി.

ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എൽവി മാ‍ക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങുന്നത്. കൗണ്ട് ഡൗൺ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എൽ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്‍റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനുമാണ് ഈ ഘട്ടത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാ‍ർ കണ്ടെത്തിയത്. തുട‍ർന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാൽ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചിരിക്കുന്നത്

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും കേന്ദ്ര ബഹിരാകാശ, ആണവ വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിംഗും ദില്ലിയിൽ പറഞ്ഞു. ഇന്ത്യയുടെ പുതിയ ചൊവ്വാ ദൗത്യം 2023ൽ യാത്ഥാർത്ഥ്യമാകുമെന്നും  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ സ്വാതന്ത്രത്തിന്‍റെ 75ആം വാർഷികത്തോടെ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇസ്റോ. 2022 ഓടെയെങ്കിലും പദ്ധതി യാത്ഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. നാഷണൽ അഡ്വൈസറി കമ്മിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തും.

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കാനുള്ള പുതിയ ദൗത്യവും അടുത്ത വർഷമുണ്ടാകും. ആദിത്യ എൽ1 എന്ന പേരിൽ 2020ൽ പുതിയ പര്യവേക്ഷണ ദൗത്യം വിക്ഷേപിക്കും. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഐഎസ്ആർഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. സ്വന്തം ബഹിരാകാശ നിലയത്തെക്കുറിച്ചും ആദിത്യ എൽ 1 ദൗത്യത്തെ പറ്റിയും ഇതാദ്യമായാണ് ഐഎസ്ആർഒ പരസ്യപ്പെടുത്തുന്നത്.

You might also like

-