എബോള വൈറസിന്റെ സാന്നിധ്യം വീണ്ടുംആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അടിയന്തരാവസ്ഥ

കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർച്ചയായി എബോള ഭീഷണി ഉള്ള രാജ്യമാണ് കോംഗോ. ഗോമ നഗരത്തില്‍ എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് യു.എന്നിന്റെ പ്രഖ്യാപനം.

0

കിന്‍സ്ഹാസ: എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർച്ചയായി എബോള ഭീഷണി ഉള്ള രാജ്യമാണ് കോംഗോ

ഗോമ നഗരത്തില്‍ എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് യു.എന്നിന്റെ പ്രഖ്യാപനം. രോഗം തടയാനായി യാത്രികര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഗോമ നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് എബോള സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ജനീവയില്‍ വിളിച്ച അടിയന്തര മീറ്റിങിനു ശേഷമാണ് കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയെന്ന യു.എന്‍ പ്രഖ്യാപനം.. രോഗം പടരാതിരിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ഇത്. അതേ സമയം, എബോളയുടെ പശ്ചാത്തലത്തില്‍ സഞ്ചാരത്തിനോ വ്യാപാരത്തിനോ യാതൊരു തരത്തിലുമുള്ള വിലക്കുകള്‍ ഇല്ലെന്നും യു.എന്‍ പറയുന്നു. യാത്രികര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതായി ആരോഗ്യവകുപ്പ്അധികൃതര്‍ വ്യക്തമാക്കി.

കോംഗോയില്‍ 1,600 ലധികം പേരാണ് ഇതുവരെ എബോള ബാധിച്ച് മരിച്ചത്. റുവാണ്ടന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഗോമയിലേക്ക് വൈറസ് പടരുമോയെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ ഭയപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയം മാസങ്ങള്‍ക്കുമുന്‍പേ രോഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു

You might also like

-