കാർഷിക സമൃദ്ധിയുടെ ഓർമകളിൽ ഇന്ന് വിഷു

സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റേയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കള്‍. ഐശ്വര്യം വിളിച്ചോതി സമൃദ്ധമായ വിളവെടുപ്പ്. സമ്പല്‍ സമൃദ്ധമായ പ്രകൃതിയുടെ കൊച്ചു രൂപമായി വിഷുക്കണിയൊരുക്കി ആഘോഷിക്കുകയാണ് കേരളം

0

കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു. ആഘോഷ നിറവിൽ നാടും നഗരവും. കണി കണ്ടും നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കള്‍. ഐശ്വര്യം വിളിച്ചോതി സമൃദ്ധമായ വിളവെടുപ്പ്. സമ്പല്‍ സമൃദ്ധമായ പ്രകൃതിയുടെ കൊച്ചു രൂപമായി വിഷുക്കണിയൊരുക്കി ആഘോഷിക്കുകയാണ് കേരളം, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ.നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് സങ്കല്‍പ്പം. പുലര്‍ച്ചെ കണി കണ്ട് കുടുംബത്തിലെ കാരണവന്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങാൻ കുട്ടികൾ കാത്തു നിൽക്കും. കണികണ്ട് കൈനീട്ടം വാങ്ങുന്നതോടെ തീരുന്നതല്ല ആഘോഷം

കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ. നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കൾ. കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും.
കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികൾക്ക് കോടി മുണ്ട് പോലെ പുത്തനാണ്.

You might also like

-