ഒപ്പ് മതിലില്‍ നടന്‍ ഗിന്നസ് പക്രു ആദ്യ ഒപ്പ് ചാര്‍ത്തി

ഒപ്പ് മതില്‍ പ്രശസ്ത സിനിമ താരം ഗിന്നസ് പക്രു ആദ്യ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു

0

ഇടുക്കി :ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്വീപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒപ്പ് മതില്‍ പ്രശസ്ത സിനിമ താരം ഗിന്നസ് പക്രു ആദ്യ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പ്രകൃതി സൗഹൃദ ബാനറില്‍ വോട്ടെടുപ്പിന്റെ പ്രാധാന്യം എഴുതി ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശം നല്കി. വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയും പരിപാടിയില്‍ ഉണ്ടായിരുന്നു.
കരുത്തുറ്റ ജനാധിപത്യത്തിനു വിപുലമായ ജനപങ്കാളിത്തം എന്ന സന്ദേശത്തോടെയുള്ള പരിപാടിയില്‍ അനവധി പൊതുജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓരോ ഒപ്പിലൂടെയും താന്‍ വോട്ട് ചെയ്യും എന്നുള്ള സന്ദേശമാണ് പരിപാടിയിലൂടെ പകര്‍ന്നു നല്‍കിയത്. ആര്‍.ഡി.ഒ എം പി വിനോദ്, തഹസീല്‍ദാര്‍ വിനോദ്രാജ്, സ്വീപ് നോഡല്‍ ഓഫീസര്‍ ശ്രീകലാ രാജു, സീനിയര്‍ സൂപ്രണ്ടന്റ് വി.ആര്‍ ചന്ദ്രന്‍ പിള്ള, സ്വീപ് അംഗങ്ങളായ എം.ആര്‍ ശ്രീകാന്ത് എം.എസ് രാജ്മോന്‍, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-