ALERT …സംസ്ഥാനത്ത്സൂര്യതാപമേറ്റ് രണ്ടുപേര്‍ മരിച്ചു; ചികിത്സ തേടി 54 പേർ

തിരുവനന്തപുരത്ത് കാരോട് പെരിക്കവിള ആവണി വീട്ടില്‍ കരുണാകരനെ ഇന്ന് രാവിലെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. പച്ചക്കറി കൃഷിക്കാണ് കരുണാകരന്‍ ഇറങ്ങിയത്. കണ്ണരില്‍ വെള്ളോറ കാടന്‍ വീട്ടില്‍ നാരായണന്റെ മരണവും സൂര്യാഘാതമേറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

0

തിരുവനന്തപുരം : സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഞായറാഴ്ച രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ വെള്ളോറ സ്വദേശി നാരായണനും, തിരുവനന്തപുരം കാരോട് സ്വദേശി കരുണാകരനുമാണ് മരിച്ചത്. അഞ്ച് ദിവസത്തിനിടെ 54 പേരാണ് സൂര്യാഘാതമേറ്റ് വിവിധ ജില്ലകളില്‍ ചികിത്സ തേടിയത്. 10 ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരുവനന്തപുരത്ത് കാരോട് പെരിക്കവിള ആവണി വീട്ടില്‍ കരുണാകരനെ ഇന്ന് രാവിലെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. പച്ചക്കറി കൃഷിക്കാണ് കരുണാകരന്‍ ഇറങ്ങിയത്. കണ്ണരില്‍ വെള്ളോറ കാടന്‍ വീട്ടില്‍ നാരായണന്റെ മരണവും സൂര്യാഘാതമേറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇന്ന് പത്ത് പേരാണ് സൂര്യാഘാതമേറ്റ് ചികിത്സ തേടിയത്. ശനിയാഴ്ച അങ്കമാലി സ്വദേശി അനില സുഭാഷ് സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുനലൂരില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു. മൂന്ന് വയസുകാരന് സൂര്യാതപമേറ്റതായി സംശയം ഉയര്‍ന്നെങ്കിലും ആശുപത്രി അധികൃതര്‍ സ്ഥീരീകരിച്ചില്ല. ആര്‍.എസ്.പി.പുനലൂര്‍ മണ്ഡലം സെക്രട്ടറി തെന്മല സ്വദേശി എം.നാസര്‍ഖാന്‍(60) പുനലൂര്‍ മണിയാര്‍ സ്വദേശി അഖില്‍(28) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്.

നാസര്‍ ഖാന് നെഞ്ചിലും പുറത്തും വയറ്റിലുമാണ് സൂര്യതാപത്തില്‍ പൊള്ളലേറ്റത്. പകല്‍ പത്തിന് ശേഷം വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ കരവാളൂരിലെ മൂന്നുവയസുകാരന് സൂര്യാതപമേറ്റു. മുഖത്തും കൈകളിലും പൊള്ളലേറ്റ ചെറിയ അടയാളങ്ങള്‍ കണ്ടതോടെ കുട്ടിയെ കരവാളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ശനിയാഴ്ച 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു പുനലൂരിലെ പകല്‍ താപനില.കാസര്‍കോട് കുമ്പളയില്‍ മൂന്നു വയസുകാരിക്കും പൊള്ളലേറ്റു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇന്ന് വരെ 54 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. സൂര്യതാപത്തില്‍ പൊള്ളലേറ്റ് ബുധനാഴ്ച 15 പേരും വെള്ളി, ശനി ദിവസങ്ങളില്‍ 20 പേരുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.

പുനലൂരില്‍ ഇന്ന് 38° യാണ് താപനില. പാലക്കാട് 40 ഡിഗ്രിയാണ്. ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരും. 25 ,26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനിടയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 32 ഡിഗ്രി ചൂടാണ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം. രാവിലെ 11 മുതല്‍ മൂന്നുമണിവരെ സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു

ജാഗ്രത പാലിക്കണം ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേർക്ക് ര്യാഘാതമേറ്റതിനെത്തുടർന്ന് ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ. എപ്പോഴും വെള്ളം കരുതുകയും കുടിക്കുകയും ചെയ്യുക. ശരീരത്തിന് വളരെപ്പെട്ടന്നാണ് നിർജലീകരണം സംഭവിക്കുന്നതെന്നും ആരോഗ്യമന്ത്രി. ഇനിയുള്ള ദിവസങ്ങളിൽ പെട്ടന്നൊന്നും ചൂട് കുറയാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ ഉഷ്ണക്കാറ്റ് ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിനെ സംബന്ധിച്ചുള്ള ആശങ്ക കനത്ത ചൂടിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചാണ്. വെള്ളം ഇല്ലാതാവുമ്പോൾ ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്നെല്ലാം വെള്ളം കൊണ്ട് വരും. ശുദ്ധജലമല്ലെങ്കിൽ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളൊക്കെ വരാം. ഇതിനുള്ള മുൻ കരുതലുകൾ കൂടി എടുക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേ‍ർക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കണ്ണൂരിലും കുഴഞ്ഞ് വീണ് മരിച്ച മൂന്ന് പേർക്കും സൂര്യാഘാതമേറ്റതായി സംശയമുണ്ട്. ഇവരുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുകയുള്ളൂ.

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലും കണ്ണൂർ വെള്ളോറയിലുമായി മൂന്ന് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസർകോട്ട് കുമ്പളയിൽ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർഎസ്‍പി നേതാവിനും സൂര്യാഘാതമേറ്റു.

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതൽ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

You might also like

-