യെച്ചൂരിയ്ക്കൊപ്പം സുഹാസിനി രാജിന്റെ ചിത്രം മോർഫ് ച്യ്ത സംഘപരിവാർ, പൗരാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനൊപ്പം യച്ചൂരി നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത്

ഡൽഹിയിൽ നടന്ന പരിപാടിക്കിടെ പൗരാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനൊപ്പം യച്ചൂരി നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്

0

ഡൽഹി ∙ സുപ്രീംകോടതി വിധി മുന്‍നിര്‍ത്തി ശബരിമലയിലെത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ മടക്കി അയച്ചിട്ട് രണ്ട് ദിവസമായി. എന്നാല്‍ അന്നു മുതല്‍ തന്നെ വിവിധ തരത്തിലുള്ള വ്യാജ വാര്‍ത്തകളും സുഹാസിനിയെ മുന്‍നിര്‍ത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു . അതില്‍ ഏറ്റവും പ്രധാനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കൊപ്പം സുഹാസിനി നില്‍ക്കുന്ന മോർഫ് ചെയ്ത ചിത്രമായിരുന്നു തുടർന്ന് ശബരിമലയിൽ .
സിപിഎമ്മിന്‍റെ അജണ്ടയുടെ ഭാഗമായാണ് സുഹാസിനെ എത്തിയതാരത്തിലായിരുന്നു പ്രചരണം. ‘ഇതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി. റിപ്പോർട്ടറെ കെട്ടിപ്പിടിച്ചു നിൽക്കുന്ന നേതാവിനെയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്തെന്നു മനസ്സിലായോ?’ എന്ന വാക്കുകളടക്കമാണ് പ്രചരിപ്പിച്ചത്. കേട്ട പാതി കേള്‍ക്കാത്ത പാതി അയ്യപ്പ ഭക്തര്‍ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ ചിത്രം വ്യാജമാണെന്നതാണ് യാഥാര്‍ത്ഥ്യം.

ഡൽഹിയിൽ നടന്ന പരിപാടിക്കിടെ പൗരാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനൊപ്പം യച്ചൂരി നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ടീസ്റ്റയുടെ തലവെട്ടി സുഹാസിനിയുടെ തലയാക്കി മാറ്റിയുള്ള ബുദ്ധി ഏത് പരിവാരങ്ങളില്‍ നിന്നാണെന്ന് അറിയാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും ഇതിനെതിരെ സി പി എം നിയമനടപടി ആരംഭിച്ചതായാണ് അറിയാൻ കഴിഞ്ഞത്

You might also like

-