നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ വാരത്തിലെ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്തെത്തി.

ഇന്ത്യയിലും വിദേശ സെന്‍ററുകളും ചേര്‍ത്ത് ആദ്യ ഏഴ് ദിനങ്ങളില്‍ ചിത്രം 42 കോടി നേടിയെന്ന് അണിയറക്കാര്‍ വെളിപ്പെടുത്തുന്നു.

0

നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ വാരത്തിലെ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്തെത്തി. ഏഴ് ദിവസത്തെ ആഗോള കളക്ഷന്‍ എന്ന പേരിലാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശ സെന്‍ററുകളും ചേര്‍ത്ത് ആദ്യ ഏഴ് ദിനങ്ങളില്‍ ചിത്രം 42 കോടി നേടിയെന്ന് അണിയറക്കാര്‍ വെളിപ്പെടുത്തുന്നു.

ഹര്‍ത്താല്‍ ദിനമായിരുന്ന വ്യാഴാഴ്ച പോലും കേരളമെമ്പാടുമുള്ള പല സെന്‍ററുകളിലും ഫസ്റ്റ്, സെക്കന്‍റ് ഷോകള്‍ക്ക് നല്ല തിരക്കുണ്ടായിരുന്നു. അനേകം ഹൗസ്‍ഫുള്‍ ഷോകളും നടന്നു.

ആദ്യ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന സമ്മിശ്രാഭിപ്രായങ്ങളെ മറികടന്നാണ് ചിത്രം തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചത്. ഹര്‍ത്താല്‍ ദിനമായിരുന്ന വ്യാഴാഴ്ച പോലും കേരളമെമ്പാടുമുള്ള പല സെന്‍ററുകളിലും ഫസ്റ്റ്, സെക്കന്‍റ് ഷോകള്‍ക്ക് നല്ല തിരക്കുണ്ടായിരുന്നു. അനേകം ഹൗസ്‍ഫുള്‍ ഷോകളും നടന്നു. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് പല കേന്ദ്രങ്ങളിലും റിലീസ് ദിനം മുതല്‍ രാത്രി വൈകി പ്രത്യേക പ്രദര്‍ശനങ്ങളുണ്ട്.

സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും യുഎസ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ കൊച്ചുണ്ണി എത്തിയിരുന്നു. യുഎസില്‍ 12 ലൊക്കേഷനുകളിലും ന്യൂസിലന്‍ഡില്‍ നാലിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ നിന്ന് നാല് ദിനങ്ങളില്‍ നേടിയത് 52.97 ലക്ഷം രൂപയും ന്യൂസിലന്‍ഡില്‍ നിന്ന് നാല് ദിനങ്ങളില്‍ 10.18 ലക്ഷവുമാണ് ചിത്രം നേടിയത്.

You might also like