ഇടക്കാല തിരഞ്ഞെടുപ്പ്; ടെക്‌സസില്‍ ടെഡ് ക്രൂസ് മുന്നില്‍

ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണം വിലയിരുത്തലാകും എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ 49 ശതമാനം അംഗീകരിക്കുമ്പോള്‍ 49 ശതമാനം പരാജയമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

0

ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ടെക്‌സസ് സെനറ്റ് സീറ്റില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്ററും സ്ഥാനാര്‍ഥിയുമായ ടെഡ് ക്രൂസ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റ് ഒ റോര്‍ക്കയേക്കാള്‍ 4.2% മുന്നില്‍. ടെക്‌സസിലെ മാറിയ രാഷ്ട്രീയ സാഹചര്യവും ട്രംപ് ഭരണത്തോടുള്ള എതിര്‍പ്പും മുതലാക്കാമെന്നാണു ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മോഹം. എന്നാല്‍ ഇതു വ്യാമോഹമാണെന്നാണ് അടുത്തയിടെ നടന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത്.

ഒക്ടോബര്‍ 16 ചൊവ്വാഴ്ച ക്വിനിപാര്‍ക്ക് യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വേയില്‍ ടെഡ്ക്രൂസിന് 54 ശതമാനം സാധ്യതയാണുള്ളത്. ബെറ്റിന് 45 ശതമാനവും.

ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണം വിലയിരുത്തലാകും എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ 49 ശതമാനം അംഗീകരിക്കുമ്പോള്‍ 49 ശതമാനം പരാജയമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

അമേരിക്കന്‍ സാമ്പത്തികരംഗവും തൊഴില്‍ മേഖലയും ശക്തിപ്പെട്ടതു ട്രംപിന് അനുകൂലമാണ്. നിയമ വിരുദ്ധമായി അമേരിക്കയിലേക്കു കുടിയേറിയവര്‍ക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകള്‍ പരക്കെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പു കഴിയുന്നതോടെ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

You might also like

-