ടെക്‌സസില്‍ വാഹനാപകടം; രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നു മരണം

റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടര്‍ ട്രെയ്‌ലറിന്റെ പുറകില്‍ മൂവരും സഞ്ചരിച്ചിരുന്ന ജീപ്പു ഇടിക്കുകയായിരുന്നു. കാബിനകത്ത് ഉറങ്ങുകയായിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

0

ടെക്‌സസ്: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ആര്‍ലിംഗ്ടണ്‍ ലാമാര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ ഫെയ്ത്ത വിറ്റാക്കര്‍ (16), ജെസ്സിക്ക ബ്രൗണ്‍ (16), ഫെയ്ത്തിന്റെ മാതാവ് ചെല്‍സി ബ്രുവര്‍ (36) എന്നിവര്‍ കൊല്ലപ്പെട്ടതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.

റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടര്‍ ട്രെയ്‌ലറിന്റെ പുറകില്‍ മൂവരും സഞ്ചരിച്ചിരുന്ന ജീപ്പു ഇടിക്കുകയായിരുന്നു. കാബിനകത്ത് ഉറങ്ങുകയായിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മിസിസിപ്പിയിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൂന്നു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ലാമാര്‍ സ്കൂള്‍ ബാസ്ക്കറ്റ്‌ബോള്‍ ടീമിലെ അംഗങ്ങളായിരുന്നു മരിച്ച രണ്ടു വിദ്യാര്‍ഥികളും. ബാസ്ക്കറ്റ് ബോളിലെ വളര്‍ന്നു വരുന്ന താരങ്ങളായിരുന്നു ഇരുവരുമെന്ന് കോച്ച് ജറീട്ട് ഹവല്‍ പറഞ്ഞു.

You might also like

-