അഭിമന്യു വധം; എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും അറസ്റ്റില്‍

നാളെ സംസ്ഥാനത്ത് എസ്ഡിപിഐ ഹര്‍ത്താല്‍

0

കൊച്ചി: അഭിമന്യു കൊലപാതക കേസില്‍ എസ്ഡിപിഐ ഭാരവാഹികള്‍ അറസ്റ്റില്‍. കൊച്ചിയില്‍ വെച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.എസ്ഡിപിഐ സംസ്‌ഥാന പ്രസിഡന്റ്‌ അബ്‌ദുൾ മജീദ്‌ ഫൈസി, വൈസ്‌ പ്രസിഡന്റ്‌ എൻ കെ മനോജ്‌ കുമാർ, ജനറൽ സെക്രട്ടറി റോയ്‌ അറയ്‌ക്കൽ , ജില്ലാ പ്രസിഡന്റ്‌ വി കെ ഷൗക്കത്തലി ഉള്‍പ്പെടെ 6 എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയതായിരുന്നു ഇവര്‍. ഇവര്‍ എത്തിയ വാഹനത്തിന്‍റെ ഡ്രൈവര്‍മാരേയും പൊലീസ്അറസ്റ്റ് ചെയ്തു.

നാളെ സംസ്ഥാനത്ത് എസ്ഡിപിഐ ഹര്‍ത്താല്‍

എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ അകാരണമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് 17.07.2018 (ചൊവ്വ) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

You might also like

-