രാജകുമാരിയിൽ ബസ്സും ബൈക്കും കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

0

ഇടുക്കി :രാജകുമാരി പന്നിയാർ ജംഗ്‌ഷനിൽ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ ബെെക്ക് സ്വകാര്യബസുമായി കൂട്ടിയിടിച്ച് ബെെക്ക് യാത്രികനായ കോളജ് വിദ്യാർത്ഥിമരിച്ചു. കുരുവിളാസിറ്റി, മാമ്പതിയിൽ സണ്ണിയുടെ മകൻ ജുബിൻ(19)ആണ്മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ രാജകുമാരിയിൽ നിന്നുംബെെക്കിൽ കുരുവിളാസിറ്റിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ജുബിൻ.പന്നിയാർ ജംങ്ഷനിൽ വച്ച് കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ എതിരെവന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽതെറിച്ചുവീണ ജുബിന്റെ തലയ്ക്ക് ഗുരുതരപരുക്കേറ്റിരുന്നു. നാട്ടുകാരുംബസിലെ യാത്രക്കാരും ചേർന്ന് ജുബിനെ രാജകുമാരിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കുന്നതിനിടയിൽ മരിച്ചു.തലയോട്ടിയിലും നെഞ്ചിലുമേറ്റ ഗുരുതരപരുക്കാണ് മരണകാരണം. മൃതദേഹംകുരുവിളാസിറ്റി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.രാജാക്കാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. രാജകുമാരി എൻഎസ്എസ് കോളജിലെഒന്നാം വർഷ ഇലക്ട്രോണിക്സ് ബിരുദവിദ്യാർത്ഥിയാണ് ജുബിന്‍.

You might also like

-