സീരിയൽ നടി ഉൾപ്പെട്ട 57 ലക്ഷത്തിന്റെ കള്ളനോട്ട്‌ വേട്ട : മൂന്ന് പേർ കൂടി പിടിയിൽ

ഇടുക്കി  തോപ്രാംകുടി സ്വദേശികളായ ജോബിൻ, അരുൺ, റിജോ എന്നിവരാണ് പിടിയിലായത്

0

കട്ടപ്പന :സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസിൽ മൂന്ന് പേർ കൂടി പിടിയിൽഇടുക്കി  തോപ്രാംകുടി സ്വദേശികളായ ജോബിൻ, അരുൺ, റിജോ എന്നിവരാണ് പിടിയിലായത്.കട്ടപ്പന സി.ഐ വിഎസ് അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുമളി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്.ഇതോടെ പിടിയിലായവരുടെ എണ്ണം 12 ആയി.

കള്ളനോട്ട്‌ കേസില്‍ സീരിയല്‍ നടിയും ബന്ധുക്കളും അറസ്‌റ്റില്‍. പ്രതികളുടെ കൊല്ലത്തെ വീട്ടില്‍ നിന്ന്‌ 57 ലക്ഷത്തിന്റെ കള്ളനോട്ട്‌ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.സമീപ കാലത്തെ ഏറ്റവും വലിയ കള്ളനോട്ട്‌ കേസിലാണ്‌ സീരിയല്‍ നടി സൂര്യാശശികുമാറും ബന്ധുക്കളും അറസ്‌റ്റിലായത്‌.സൂര്യാശശികുമാറിനൊപ്പം സഹോദരി ശ്രുതി, മാതാവ്‌ രമാദേവി എന്നിവരാണ്‌ ആദ്യം അറസ്‌റ്റിലായിരുന്നത്.
കൊല്ലത്തെ ഇവരുടെ ആഡംബര വീട്ടില്‍ നിന്ന്‌ 57 ലക്ഷം രൂപയുടെ കള്ളനോട്ട്‌ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളും പൊലീസ്‌ കണ്ടെടുത്തു. എട്ട്‌ മാസമായി ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ കള്ളനോട്ട്‌ അച്ചടിച്ചുവരുന്നതായി പൊലീസ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു

You might also like

-