“ഓപ്പറേഷൻ ദേവീ ശക്തി’യുമായി ഇന്ത്യ ! അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 8,500 പേരെ ബ്രിട്ടീഷ് സൈന്യം ഒഴിപ്പിച്ചതായി യുകെ പ്രതിരോധ മന്ത്രാലയം

യു എസ് രഹസ്യാന്വേഷണ വിഭാഗം (സിഐഎ )ഡയറക്ടർ വില്യം ബേൺസ് തിങ്കളാഴ്ച കാബൂളിൽ താലിബാൻ നേതാവ് അബ്ദുൾ ഗനി ബരാദറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു

0

ഡൽഹി / കാബൂൾ :താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്ഥാനിൽ നിന്ന്‌ ഇന്ത്യൻ പൗരന്മാരെ ഴെിപ്പിക്കൽ പുരോഗമിക്കുകയാണ്. “ഓപ്പറേഷൻ ദേവീ ശക്തി’ എന്നാണ്‌ രക്ഷാ ദൗത്യത്തിന്‌ ഇന്ത്യ നൽകിയിരിക്കുന്ന പേര്‌. വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറാണ്‌ ദൗത്യത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്‌.താജിക്കിസ്ഥാനിൽനിന്ന്‌ 78 പേരുമായുള്ള വിമാനം ഇന്ന്‌ ഡൽഹിയിലെത്തി. മലയാളി കന്യാസ്‌ത്രീ തെരേസ ക്രാസ്‌തയും സംഘത്തിലുണ്ട്. ഇന്നലെയാണ്‌ കാബൂളിൽ നിന്ന്‌ അമേരിക്കൻ വിമാനത്തിൽ തെരേസയടക്കമുള്ള 8 സിസ്‌റ്റേഴ്‌സ്‌ ഓഫ്‌ ചാരിറ്റി അംഗങ്ങൾ താജിക്കിസ്ഥാനിൽ എത്തിയത്‌.

Ministry of Defence 
@DefenceHQ

 

Image

ഇവരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ്‌ സിങ് പുരിയും വി. മുരളീധരനും ചേർന്ന്‌ സ്വീകരിച്ചു. വിമാനത്തിൽ 22 പേർ സിഖുകാരാണ്‌. വിമാനത്തിലെത്തിച്ച ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന്‌ പകർപ്പുകൾ മന്ത്രിമാർ ഏറ്റുവാങ്ങി.

ഓഗസ്റ്റ് 13 മുതൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 8,500 പേരെ ബ്രിട്ടീഷ് സൈന്യം ഒഴിപ്പിച്ചതായി യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതിൽ അഫ്ഗാനിൽ നിന്നും രക്ഷപെടാൻ സഹായമ അഭ്യർത്ഥിച്ച 5,000 -ൽ അധികം അഫ്ഗാനികലും ഇതിൽ ഉൾപെടും

അതേസമയം യു എസ് രഹസ്യാന്വേഷണ വിഭാഗം (സിഐഎ )ഡയറക്ടർ വില്യം ബേൺസ് തിങ്കളാഴ്ച കാബൂളിൽ താലിബാൻ നേതാവ് അബ്ദുൾ ഗനി ബരാദറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിദേശ സൈന്യം 31 ഓഗസ്റ്റ് അകം അഫ്ഗാൻ വിട്ടു പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തെത്തുടര്ന്നാണ് കുടിക്കാഴച എന്ന് പേരു വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു എന്നാൽ ഏതു സംബന്ധിച്ച് പ്രതികരിക്കാൻ സിഐഎ വിസമ്മതിച്ചു.യു‌കെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ വാദം കേൾക്കാൻ ഒരു അഫ്ഗാനെതിരെ നടപടി ആലോചിക്കാൻ ജി -7 ഉച്ചകോടി തയ്യാറെടുക്കുന്നതിനിടയിലാണ് സി ഐ എ താലിബാൻ കൂടിക്കാഴ്ച്ച .
ഓഗസ്റ്റ് അവസാനത്തോടെ യുഎസ് സേന അഫ്ഗാൻ ദൗത്യം മതിയാക്കി പിന്വാങ്ങുമെന്നു പ്രസിഡന്റ് ജോ ബൈഡൻപ്രസ്താപിച്ചിരുന്നു
താലിബാനിൽ നിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് സഖ്യകക്ഷികൾ മുന്നറിയിപ്പ് നൽകുന്നു, എന്നാൽ സമയപരിധി പാലിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി.

You might also like