21ാം ദിവസവും ഇന്ധന വില വര്‍ധിപിച്ച പെട്രോളിയം കമ്പനികൾ

പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.

0

ഡൽഹി :ഇന്ധന വില വർധനക്കെതിരെ രാജ്യവ്യപക പ്രക്ഷോപം നടക്കുന്നതിനിടയിലും തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധന വില വർദ്ധിപ്പിച്ച് പെട്രോളിയം കമ്പനികൾ . പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള വലിയ ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്.ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിന് മുകളിലാണ്. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്ബനികള്‍.

You might also like

-