പഞ്ചാബിൽ വിഷമദ്യം കഴിച്ച് 21 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു

0

പഞ്ചാബിൽ വിഷമദ്യം കഴിച്ച് 21 പേർ മരിച്ചു.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. അമൃത്‍സർ, ബെറ്റാല, തരൻതാരൺ എന്നിവിടങ്ങളിലാണ് മരണം. ജൂൺ 29ന് രാത്രിയാണ് അഞ്ച് പേർ മരിച്ചത്. തർസിക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടവരാണ് അന്ന് മരിച്ചത്. ഇന്നലെ രണ്ട് പേരെ മുച്ചാലിൽ മരിച്ച നിലയിൽ കണ്ടു. പിന്നാലെ ബെറ്റാലയിലും മറ്റ് പ്രദേശങ്ങളിലും സമാന സാഹചര്യത്തിൽ ആളുകൾ മരിച്ചു.

-

You might also like

-